തൊടുപുഴ: ചാഴികാട്ട് ആശുപത്രിയിൽ ചികിത്സക്കെത്തിയ 55കാരിയായ വീട്ടമ്മയുടെ കാലിൽനിന്ന് മൂന്നുവർഷം പഴക്കമുള്ള മുഴ നീക്കി. 'ജയൻറ് ലൈപ്പോമ' വിഭാഗത്തിൽപ്പെട്ട ഒന്നരക്കിലോ ഭാരമുള്ള മുഴ പ്രധാന ഞരമ്പും രക്തക്കുഴലുകളുമായി ഒട്ടിച്ചേർന്ന നിലയിലായിരുന്നു. നാല് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ ഞരമ്പുകൾക്കും രക്തക്കുഴലുകൾക്കും ക്ഷതം സംഭവിക്കാതെ ആശുപത്രിയിലെ പാസ്റ്റിക് സർജന്മാരാണ് മുഴ പുറത്തെടുത്തത്. ശസ്ത്രക്രിയ കഴിഞ്ഞ് ഒരുമാസത്തിന് ശേഷം രോഗിയുടെ കാലിന് ഒരു ബലക്കുറവും ഇല്ലാതെ പഴയതുപോലെ നടക്കാൻ സാധിക്കുമെന്ന് ഡോക്ടർമാർ പറഞ്ഞു. മുഴക്ക് 28 സെ.മീ വലിപ്പം ഉണ്ടായിരുന്നു. 10 സെ.മീയിൽ കൂടുതൽ വലിപ്പമുള്ളതിനെയാണ് ജയൻറ് ലൈപ്പോമ എന്ന് വിളിക്കുന്നത്. പ്ലാസ്്റ്റിക് സർജന്മാരായ ഡോ. രഞ്ജി ഐസക് ജയിംസ്, ഡോ. അനീഷ് ജോസഫ് എന്നിവരാണ് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത്. ............................. തൊടുപുഴ മാസ്റ്റർപ്ലാൻ മരവിപ്പിക്കണം: പി.ജെ. ജോസഫ് നിവേദനം നൽകി തൊടുപുഴ: തൊടുപുഴ മാസ്റ്റർപ്ലാൻ നടപ്പാക്കുന്നത് മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പി.ജെ. ജോസഫ് എം.എൽ.എ തദ്ദേശ സ്വയംഭരണ മന്ത്രി എം.വി. ഗോവിന്ദന് നിവേദനം നൽകി. തൊടുപുഴ നഗരസഭക്കായി തയാറാക്കിയ മാസ്റ്റർപ്ലാനിൽ അപ്രായോഗികമായ പല പദ്ധതികളും ഉൾപ്പെടുത്തിയിട്ടുണ്ട്. തൊടുപുഴ പട്ടണത്തിലെ റോഡുകൾ വീതി കൂട്ടുന്നതിനുള്ള ബുദ്ധിമുട്ടുകൾ കൂടി പരിഗണിച്ചാണ് ബൈപാസുകൾ നിർമിച്ചത്. എന്നാൽ, പഴയ റോഡുകളും പുതിയ ബൈപാസുകളും 24 മീറ്റർ വീതിയിൽ നിർമിക്കണമെന്നാണ് മാസ്റ്റർപ്ലാനിലെ നിർദേശം. മുതലക്കോടം ബൈപാസ് പോലെ ഒട്ടും പ്രായോഗികമല്ലാത്ത പാതകളും നിർദേശിക്കപ്പെട്ടിട്ടുണ്ട്. 10വർഷം മുമ്പ് തയാറാക്കിയ മാസ്്റ്റർ പ്ലാനിൽ കാതലായ മാറ്റം വരുത്തേണ്ടത് അനിവാര്യമാണ്. പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിച്ചതിനാൽ പദ്ധതി പ്രദേശത്തെ ഭൂമി മരവിപ്പിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് വലിയ ക്ലേശങ്ങൾ ഉണ്ടായിട്ടുണ്ട്. മാസ്റ്റർ പ്ലാൻ കുറ്റമറ്റ രീതിയിൽ അന്തിമമാക്കാൻ അവസരം ഒരുക്കണമെന്നും പി.ജെ. ജോസഫ് നിവേദനത്തിൽ ആവശ്യപ്പെട്ടു. .................... സീറ്റ് ഒഴിവ് ഇടുക്കി: കട്ടപ്പന ഗവ. ഐ.ടി.ഐയില്‍ ടൂറിസ്റ്റ് ഗൈഡ് ട്രേഡില്‍ ഒഴിവുള്ള ഏതാനും സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. നവംബര്‍ 30ന് വൈകീട്ട് നാലിന് മുമ്പ് എസ്.എസ്.എല്‍.സി, പ്ലസ്ടു, ആധാര്‍, ജാതി സര്‍ട്ടിഫിക്കറ്റ് (എസ്.സി/എസ്.ടി/ഒ.ഇ.സി മാത്രം) എന്നിവയുടെ പകര്‍പ്പുമായി സ്ഥാപനത്തില്‍ നേരിട്ട് ഹാജരായി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ ഫീസ് 100 രൂപ. ഫോൺ: 04868272216.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.