മൂലമറ്റം: സി.പി.എം ഏരിയ സമ്മേളനം കഴിഞ്ഞ് മടങ്ങിയ ഡി.വൈ.എഫ്.ഐ പ്രവർത്തകരെ മർദിച്ചതായി പരാതി. സംഭവത്തിൽ മൂന്ന് ഡി.വൈ.എഫ്.ഐക്കാർക്കും ഒരു നാട്ടുകാരനും പരിക്കേറ്റു. ഡി.വൈ.എഫ്.ഐ ഏരിയ സെക്രട്ടറി പി.ജെ. രതീഷ്, അലേൻറാ, ബിനുമോൻ എന്നിവർക്കാണ് പരിക്ക്. പി.ജെ. രതീഷും ബിനുമോനും തൊടുപുഴ സഹകരണ ആശുപത്രിയിൽ ചികിത്സ തേടി. മൂലമറ്റം സ്വദേശി പ്രണവിനെ പരിക്കുകളോടെ മൂലമറ്റം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ മൂലമറ്റം ടൗണിൽ പ്രകടനം നടത്തി. ആശുപത്രിയിൽ ചികിത്സയിലിരുന്ന പ്രണവിനെ വീണ്ടും മർദിച്ചതായും പറയുന്നു. മൂലമറ്റം ടൗണിൽ പ്രണവ് മീൻവ്യാപാരം നടത്തിയിരുന്ന ഷെഡും തകർത്തു. രണ്ട് വീടുകളിൽ കയറി വീട്ടുകാരെ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. ഏരിയ സമ്മേളനത്തിനും ഗാനമേളക്കുംശേഷം പ്രവീണിൻെറ കടയിലുണ്ടായ വാക്കേറ്റമാണ് അടിപിടിയിൽ കലാശിച്ചത്. സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ മുട്ടം, കാഞ്ഞാർ സ്റ്റേഷനുകളിലെ പൊലീസ് മൂലമറ്റം ടൗണിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.