കുമളി: മനുഷ്യസാഹോദര്യത്തിൻെറയും സമാധാനത്തിൻെറയും പച്ചത്തുരുത്താണ് ഇസ്ലാമെന്നും ഇസ്ലാമിൻെറ ചിഹ്നങ്ങളും പദാവലികളും ഉപയോഗിച്ച് ചില ശക്തികൾ രാജ്യത്ത് തെറ്റിദ്ധാരണകൾ പരത്തുകയാണെന്നും ജമാഅത്തെ ഇസ്‌ലാമി ഇടുക്കി ജില്ല പ്രസിഡൻറ് ഷാജഹാൻ നദ്വി പറഞ്ഞു. 'ഇസ്ലാം ആശയസംവാദത്തിൻെറ സൗഹൃദ നാളുകൾ' വിഷയത്തിൽ തേക്കടിയിൽ സംഘടിപ്പിച്ച സൗഹൃദ സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രപഞ്ചത്തിലെ നന്മകൾ കണ്ണുതുറന്ന് കാണാനും അത് ഉൾക്കൊണ്ട് മുന്നോട്ടുപോകാനും കഴിഞ്ഞാൽ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെടുമെന്നും ഓരോ സസ്യജീവജാലങ്ങളിലും മനുഷ്യനുള്ള അറിവ് ദൈവം ഒരുക്കിവെച്ചിട്ടുണ്ടെന്നും മുഖ്യ പ്രഭാഷണം നടത്തിയ ഡയലോഗ് സൻെറർ കേരള പ്രതിനിധി നവാസ് അസ്ഹരി പറഞ്ഞു. ഹൈറേഞ്ച് ഏരിയ പ്രസിഡൻറ് എച്ച്. അബ്ദുൽ റഹീം അധ്യക്ഷതവഹിച്ചു. കുമളി ഷംസുൽ ഇസ്ലം ജമാഅത്ത് ഇമാം മുജീബ് റഹ്മാൻ മൗലവി, തേക്കടി ഓർത്തഡോക്സ് ചർച്ച് വികാരി ഫാ. ഏലിയാസ് കോർ എപ്പിസ്കോപ്പ, കുമളി മർത്തോമ ചർച്ച് വികാരി ഫാ. വിജയ്മാമൻ, വിവിധ സാമൂഹിക സംഘടന പ്രതിനിധികൾ എന്നിവർ ചർച്ചകളിൽ പങ്കെടുത്തു. cap: ജമാഅത്തെ ഇസ്‌ലാമി കുമളിയിൽ സംഘടിപ്പിച്ച സൗഹൃദ സദസ്സിൽ നവാസ് അസ്ഹരി മുഖ്യപ്രഭാഷണം നടത്തുന്നു ..........
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.