കട്ടപ്പന ​സഹകരണ ബാങ്കിെൻറ ഹൈപ്പർ മാർക്കറ്റ്​ ഉദ്ഘാടനം ഇന്ന്​

കട്ടപ്പന ​സഹകരണ ബാങ്കിൻെറ ഹൈപ്പർ മാർക്കറ്റ്​ ഉദ്ഘാടനം ഇന്ന്​ കട്ടപ്പന: ​സഹകരണ ബാങ്കിൻെറ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന ഹൈ ഫ്രഷ്ഹൈപ്പർ മാർക്കറ്റിൻെറ ഉദ്ഘാടനം ശനിയാഴ്ച രാവിലെ 11ന്​ ജലവിഭവ മന്ത്രി റോഷി അഗസ്​റ്റ്യനും ഓഫിസ്​ മന്ദിരത്തിൻെറ ഉദ്ഘാടനം ഡീൻ കുര്യാക്കോസ്​ എം.പിയും നിർവഹിക്കും. ബാങ്കിൻെറ പുതിയകെട്ടിടവും പഴയതിൻെറ ഒരുഭാഗവും ചേർത്ത് 12,000 ചതുരശ്ര അടി വിസ്​തൃതിയിൽ പൂർണമായും ശീതീകരിച്ച മൂന്ന് നിലയിലായാണ്​ ഷോപ്പിങ് സൗകര്യം ക്രമീകരിച്ചിരിക്കുന്നത്. അനുബദ്ധ സൗകര്യങ്ങൾക്ക്​ 5000 ചതുരശ്ര അടി സ്ഥലവും പാർക്കിങ്ങിന്​ കെട്ടിടത്തോട് ചേർന്നുള്ള സൗകര്യം കൂടാതെ വളം ഡിപ്പോയോട് ചേർന്ന് വിപുല പാർക്കിങ് ഗ്രൗണ്ടും സജ്ജീകരിച്ചിട്ടുണ്ട്. ബാങ്ക് അങ്കണത്തിൽ പ്രസിഡൻറ് ജോയി വെട്ടിക്കുഴിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ നീതി മെഡിക്കൽ സ്​റ്റോർ പി.ജെ. ജോസഫ് എം.എൽ.എ, പലചരക്ക്​ വിഭാഗം എം.എം. മണി എം.എൽ.എ, പഴം-പച്ചക്കറി വിഭാഗം വാഴൂർ സോമൻ എം.എൽ.എ, സ്​റ്റേഷനറി ഷോപ് ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജിജി ഫിലിപ്, ബേക്കറി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ ജോസുകുട്ടി കണ്ണമുണ്ടയിൽ, ലേഡീസ്​ ആൻഡ് കിഡ്സ്​ സ്​റ്റോർ നഗരസഭ ചെയർ പേഴ്സൻ ബീന ജോബി, സ്​പോർട്സ് ​വിഭാഗം മുൻ എം.എൽ.എ തോമസ്​ ജോസഫ്, കിഡ്സ്​ പ്ലേ ഏരിയ മുൻ എം.എൽ.എ ഇ.എം. ആഗസ്​തി, ഓഫർ വിഭാഗം സഹകരണ സംഘം ജോയൻറ് രജിസ്​ട്രാർ വിജി ദിനേശൻ എന്നിവർ ഉദ്ഘാടനം ചെയ്യും. ത്രിതല പഞ്ചായത്ത് അംഗങ്ങൾ, പ്രമുഖസഹകാരികൾ, വകുപ്പുതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.