അടിമാലി: പച്ചക്കറി ഉൾെപ്പടെ നിത്യോപയോഗ സാധനവില ക്രമാതീതമായി വർധിച്ചതോടെ അടിമാലി ഗ്രാമപഞ്ചായത്തിന് കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ആഴ്ചച്ചന്തയുടെ പ്രവര്‍ത്തനം പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കോവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തിലാണ് മാസങ്ങള്‍ക്ക് മുമ്പ് ചന്ത താല്‍ക്കാലികമായി നിര്‍ത്തിയത്. കോവിഡ് വ്യാപനം കുറയുകയും എല്ലാ മേഖലയിലും ഇളവുകള്‍ ലഭിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കര്‍ഷകര്‍ക്കും മറ്റിതര ജനവിഭാഗങ്ങള്‍ക്കും പ്രയോജനകരമായിരുന്ന ആഴ്ചച്ചന്ത പുനരാരംഭിക്കണമെന്ന ആവശ്യം ഉയര്‍ന്നത്. കര്‍ഷകര്‍ക്ക് നേരിട്ട് പച്ചക്കറികളെത്തിച്ച് വിപണനം നടത്താനും ആവശ്യക്കാര്‍ക്ക് വാങ്ങാനും സൗകര്യമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ചന്ത തുടങ്ങിയത്. ചന്തക്ക് ആരംഭഘട്ടം മുതല്‍തന്നെ മികച്ച ജനപിന്തുണ ലഭിച്ചിരുന്നു. ഗ്രാമപഞ്ചായത്ത് അങ്കണത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്. അതേസമയം, ചന്ത പുനരാരംഭിക്കുന്ന കാര്യത്തില്‍ വൈകാതെ തീരുമാനം കൈക്കൊള്ളുമെന്ന് പഞ്ചായത്ത് ഭരണസമതി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.