കുതിരയുടെ ആക്രമണത്തിൽ പരിക്ക്​: സബ്​ കലക്​ടർ നടപടി തുടങ്ങി

മൂന്നാർ: കളിക്കുന്നതിനിടെ വിദ്യാർഥിയായ ബാലനെ കുതിര ആക്രമിച്ച് പരിക്കേൽപിച്ച സംഭവത്തിൽ നടപടിയുമായി ദേവികുളം സബ് കലക്ടർ രാഹുൽ കൃഷ്ണ ശർമ. കുട്ടിയുടെ പിതാവ് സബ് കലക്ടറെ കണ്ട് പരാതി സമർപ്പിച്ചതോടെയാണ് നടപടി വേഗത്തിലായത്. കഴിഞ്ഞ 18ന്​ വൈകീട്ട് കൊരണ്ടിക്കാട് സ്കൂൾ ഗ്രൗണ്ടിൽ കളിക്കാനെത്തിയ സ്​റ്റിനീഷ് എന്ന കുട്ടിയെയാണ് കുതിര ആക്രമിച്ചത്. കുതിരകളെ നിയന്ത്രിക്കണമെന്നും പ്രദേശവാസികൾക്ക് സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് കുട്ടിയുടെ പിതാവ് മാട്ടുപ്പെട്ടി സ്വദേശി സനീഷാണ് സബ് കലക്ടർക്ക് വ്യാഴാഴ്​ച പരാതി നൽകിയത്. വിവരങ്ങൾ അന്വേഷിച്ച സബ് കലക്ടർ ആരോഗ്യവകുപ്പ്, പഞ്ചായത്ത് അധികൃതരുടെ വിശദീകരണം തേടി. സവാരിക്ക്​ കൊണ്ടുവന്ന കുതിരകളെ കൊരണ്ടിക്കാട് മേഖലയിൽ ഭക്ഷണംപോലും നൽകാതെ അഴിച്ചുവിടുന്നതാണ് നാട്ടുകാർക്ക് ശല്യമാകുന്നത്. വഴിയാത്രക്കാ​െരയും വിദ്യാർഥിക​െളയും ഇവ ആക്രമിക്കുന്നത് പതിവായിട്ടും നടപടി ഉണ്ടായില്ല. ഇതിനിടെയാണ് കുട്ടി​യെ ആക്രമിച്ചത്. ചിത്രം 1 കഴിഞ്ഞദിവസം കുതിരയുടെ ആക്രമണത്തിൽ പരിക്കേറ്റ സ്​റ്റിനീഷ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.