നെടുങ്കണ്ടം: ചീനിപ്പാറയില്‍ ഹൈടെക് നിലവാരത്തില്‍ നിര്‍മിച്ച അംഗൻവാടി പ്രവര്‍ത്തനം ആരംഭിച്ചു. 14.5 ലക്ഷം രൂപ ചെലവായി. സ്റ്റേറ്റ് പ്ലാന്‍ ഫണ്ടും ഗ്രാമപഞ്ചായത്ത് തനത് ഫണ്ടും ഉള്‍പ്പെടുത്തിയായിരുന്നു നിര്‍മാണം. ക്ലാസ് മുറിക്കൊപ്പം അടുക്കളയും രണ്ട് ശുചിമുറികളും സാധനങ്ങള്‍ സൂക്ഷിക്കാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡൻറ് ശോഭന വിജയന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം സിജോ നടക്കല്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് റാണി തോമസ്, പഞ്ചായത്ത് അംഗങ്ങളായ എം.എസ്. മഹേശ്വരന്‍, രാജേഷ് അമ്പഴത്തിനാല്‍, പൊതുമരാമത്ത്് എ.ഇ. മറിയാമ്മ തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.