കാരിക്കോട് ഭാഗത്ത് ജീവനക്കാർ ഒഴിപ്പിക്കാനെത്തിയെങ്കിലും കച്ചവക്കാർ എതിർപ്പറിയിച്ചു. തൊടുപുഴ: തൊടുപുഴ നഗരത്തിൽ ഗതാഗതത്തിനും കാൽനടക്കും തടസ്സമായ വഴിയോരക്കച്ചവടം ഒഴിപ്പിച്ചുതുടങ്ങി. തിങ്കളാഴ്ച കാഞ്ഞിരമറ്റം-മങ്ങാട്ടുകവല ബൈപാസിലെയും മങ്ങാട്ടുകവല ഭാഗത്തെയും മുതലക്കോടം മാവിൻചുവട് ഭാഗത്തെയും വഴിയോരക്കച്ചവടങ്ങളാണ് നഗരസഭ ആരോഗ്യ വകുപ്പ്- പൊതുമരാമത്ത് വിഭാഗം പൊലീസിൻെറ സഹായത്തോടെ ഒഴിപ്പിച്ചത്. കാരിക്കോട് ഭാഗത്ത് ജീവനക്കാർ ഒഴിപ്പിക്കാനെത്തിയെങ്കിലും കച്ചവടക്കാർ എതിർപ്പറിയിച്ചു. വെങ്ങല്ലൂർ-കോലാനി മേഖലയിലടക്കം കച്ചവടം തുടരുേമ്പാഴും തങ്ങളെ മാത്രം ഒഴിപ്പിക്കുന്നതിലെ പ്രതിഷേധം അറിയിച്ചു. തുടർന്ന് ഉദ്യോഗസ്ഥർ മടങ്ങി. രണ്ടുദിവസംമുമ്പ് വഴിയോരക്കച്ചവടക്കാർക്ക് നോട്ടീസ് നൽകിയേശഷമാണ് അധികൃതർ എത്തിയത്. വഴിയോരത്ത് നിർമിച്ച അനധികൃത കച്ചവട ഷെഡുകൾ രണ്ടുദിവസത്തിനകം പൊളിച്ചുനീക്കണമെന്നും ഇല്ലെങ്കിൽ നഗരസഭ നേതൃത്വത്തിൽ നീക്കുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. ഇതേതുടർന്ന് ഇവിടെനിന്ന് ചിലർ സ്വയം ഒഴിഞ്ഞുപോയി. അല്ലാത്തവരുടെ അനധികൃത നിർമാണങ്ങളാണ് നീക്കിയത്. വരുംദിവസങ്ങളിൽ വെങ്ങല്ലൂർ-കോലാനി ബൈപാസ്, പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരം, അമ്പലം ബൈപാസ് റോഡ് എന്നിവിടങ്ങളിൽ അനധികൃതമായി പ്രവർത്തിക്കുന്ന വഴിയോരക്കച്ചവടങ്ങളും ഒഴിപ്പിക്കുമെന്ന് ചെയർമാൻ സനീഷ് ജോർജ് പറഞ്ഞു. റോഡ് തടസ്സപ്പെടുത്തിയ കച്ചവടങ്ങൾ അപകടങ്ങൾക്കും വലിയ തിരക്കിനും കാൽനടക്കും തടസ്സമാകുന്നെന്ന് പരാതികൾ ഉയർന്നിരുന്നു. ------ TDL OZIPPIKKAL 1 മുതലക്കോടം മാവിൻചുവട് ഭാഗത്ത് ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥർ കച്ചവടക്കാരോട് സംസാരിക്കുന്നു ----------- TDL OZIPPIKKAL 2 ഒഴിപ്പിക്കലിന് ഉദ്യോഗസ്ഥരെത്തിയതിനെത്തുടർന്ന് കടയുടെ ഭാഗങ്ങൾ കച്ചവടക്കാർതന്നെ നീക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.