മുട്ടം: റോഡിന് കുറുകെ ചാടിയ മയിലിെന രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വെട്ടിച്ച കാർ അപകടത്തിൽപെട്ടു. ഒരാൾക്ക് പരിക്കേറ്റു. മ്രാല സ്വദേശികളായ ജെറിനും ജോസഫുമാണ് കാറിലുണ്ടായിരുന്നത്. ജെറിക്കാണ് പരിക്ക്. ഇദ്ദേഹത്തെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ 9.15ന് മ്രാല മൂന്നാംമൈൽ ജങ്ഷന് സമീപമാണ് സംഭവം. തൊടുപുഴ ഭാഗത്തേക്ക് വന്ന ഇന്നോവ കാറിൻെറ മുന്നിലേക്കാണ് മലങ്കര റബർ തോട്ടത്തിൽനിന്ന് മയിൽ ചാടിയത്. നിയന്ത്രണംവിട്ട് സമീപത്തെ തിട്ടയിലേക്ക് ഇടിച്ചുകയറി. കാറിൻെറ മുൻഭാഗം തകർന്നു. മയിൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പിന്നീട് കാർ െക്രയിൻ ഉപയോഗിച്ച് മാറ്റി. -------------- tdl mltm മയിൽ റോഡിന് കുറുകെ ചാടിയതിത്തെുടർന്ന് അപകടത്തിൽപെട്ട കാർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.