madhyamam impact * നിർഭയകേന്ദ്രം നിർമിക്കാൻ പാറേമാവ് ആയുർവേദ ആശുപത്രിക്ക് സമീപം അനുയോജ്യമായ സ്ഥലം കണ്ടെത്തി തൊടുപുഴ: അതിക്രമങ്ങൾക്കിരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും അഭയമൊരുക്കുന്ന നിർഭയ വൺ സ്റ്റോപ് സൻെററിന് ജില്ലയിൽ അനുയോജ്യമായ സ്ഥലം കണ്ടെത്തി. നടപടി വേഗത്തിൽ പൂർത്തിയാക്കി കെട്ടിടം നിർമിക്കാൻ ഒരുങ്ങുന്നു. നേരത്തേ കെട്ടിടം പണിയാൻ ജില്ല പഞ്ചായത്ത് സ്ഥലം അനുവദിച്ചിരുന്നെങ്കിലും അനുയോജ്യമല്ലെന്ന് 'മാധ്യമം' കണ്ടെത്തിയിരുന്നു. വിജനമായ സ്ഥലത്തേക്ക് സ്ത്രീകളും കുട്ടികളുമടക്കമുള്ളവർക്ക് എത്തിച്ചേരാൻ പ്രയാസമായിരുന്നു. കെട്ടിടത്തിന് കേന്ദ്രസർക്കാർ 48 ലക്ഷം രൂപ അനുവദിച്ച് രണ്ടുവർഷമായിട്ടും അനുേയാജ്യ ഭൂമി കിട്ടാത്തതിനാൽ നിർമാണം നീളുകയായിരുന്നു. പാറേമാവ് ആയുർവേദ ആശുപത്രിക്ക് സമീപം ഇപ്പോൾ 10 സൻെറ് സ്ഥലമാണ് അനുവദിച്ചത്. ആശുപത്രി കോമ്പൗണ്ടിനോട് ചേർന്ന് കെട്ടിടം നിർമിക്കും. സ്ഥലം അളക്കാൻ ഇടുക്കി താലൂക്ക് സർവേയർ ചൊവ്വാഴ്ച എത്തും. 2019 ഡിസംബറിലാണ് ജില്ലയിലെ നിർഭയ വൺ സ്റ്റോപ്പ് സൻെറർ പൈനാവിൽ പഴയ കേന്ദ്രീയ വിദ്യാലയം കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചത്. ലൈംഗീകാതിക്രമത്തിനോ ഗാർഹിക പീഡനത്തിനോ ഇരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള താൽക്കാലിക അഭയകേന്ദ്രമാണിത്. താമസത്തിനും ഭക്ഷണത്തിനും പുറമെ ചികിത്സ, കൗൺസലിങ്, നിയമസഹായം തുടങ്ങിയ എല്ലാവിധ സേവനങ്ങളും 24 മണിക്കൂറും ഇവിടെ ലഭ്യമാണ്. വരുന്നവരെ രണ്ടാഴ്ചക്കുശേഷം സാഹചര്യങ്ങൾ മെച്ചപ്പെട്ടാൽ സ്വന്തം വീട്ടിലേക്ക് തിരിച്ചയക്കുകയും അല്ലെങ്കിൽ മറ്റ് സ്ഥിരം അഭയകേന്ദ്രങ്ങളിലേക്ക് മാറ്റുകയുമാണ് ചെയ്യുക. കേന്ദ്രത്തിന് സ്വന്തമായി കെട്ടിടം പണിയാൻ ആദ്യം അനുവദിച്ച ഭൂമി പാറേമാവ് ആശുപത്രി ബസ് സ്റ്റോപ്പിൽനിന്ന് അരക്കിലോമീറ്ററോളം ഉള്ളിലേക്ക് മാറിയുള്ള വിജനമായ സ്ഥലത്തായിരുന്നു. എന്നാൽ, ബസ് സ്റ്റോപ്പിന് സമീപം തന്നെ സ്ഥലം അനുവദിക്കണമെന്നാവശ്യപ്പെട്ട് ജില്ല വനിത സംരക്ഷണ ഒാഫിസർ കലക്ടർക്കും ജില്ല പഞ്ചായത്ത് പ്രസിഡൻറിനും കത്തും നൽകിയിരുന്നു. പാറേമാവ് ആശുപത്രി സ്റ്റോപ്പിൽനിന്ന് 100 മീറ്റർ ദൂരത്താണ് ഇപ്പോഴത്തെ സ്ഥലം. ഫണ്ടിന് തടസ്സങ്ങളൊന്നുമില്ലെന്നും നടപടി പൂർത്തിയായാൽ കെട്ടിട നിർമാണം അടക്കം ഉടൻ പൂർത്തിയാക്കുമെന്നും ജില്ല വനിത സംരക്ഷണ ഒാഫിസർ ലിസി തോമസ് പറഞ്ഞു. ---------- TDL PAPER CUTTING
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.