തൊടുപുഴ ഡിവൈ.എസ്​.പി ഓഫിസ്​ മാർച്ചിൽ ഉന്തും തള്ളും

* സിവിൽ പൊലീസ്​ ഓഫിസർക്ക്​ പരിക്ക്​ തൊടുപുഴ: മുസ്​ലിം ലീഗ് തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ തൊടുപുഴ ഡി.വൈ.എസ്.പി ഓഫിസിലേക്ക്​ നടത്തിയ മാര്‍ച്ചില്‍ ഉന്തു​ം തള്ളും. സി.പി.എം തൊടുപുഴ ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഗുണ്ട മാഫിയ രാഷ്​ട്രീയം നടക്കുകയാണെന്നും പൊലീസ്​ നിഷ്‌ക്രിയമാണെന്നും ആരോപിച്ചായിരുന്നു തിങ്കളാഴ്​ച രാവിലെ പത്തിന്​ മങ്ങാട്ടുകവലയിൽനിന്ന്​ മാർച്ച്​ നടന്നത്​. സിവില്‍ സ്​റ്റേഷന്​ സമീപം ബാരിക്കേഡുകള്‍ ഉയര്‍ത്തി തടഞ്ഞതോടെ തള്ളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമായി. ചില പ്രവർത്തകർക്ക്​ ബാരിക്കേഡിനിടയിലൂടെ കടക്കാൻ ശ്രമിച്ചത്​ തടയുന്നതിനിടെ സിവിൽ പൊലീസ്​ ഓഫിസറായ അനീഷ്​ ജോസി​ൻെറ കൈക്ക്​ പരിക്കേറ്റു. നേതാക്കൾ ഇടപെട്ടാണ്​ പ്രവർത്തകരെ പിന്തിരിപ്പിച്ചത്​. മുസ്​ലിം ലീഗ് സംസ്ഥാന സെക്രട്ടറി ടി.എം. സലീം മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻറ്​ പി.എന്‍. സീതി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്ര​േട്ടറിയറ്റംഗം കെ.എം.എ ഷുക്കൂര്‍, ജില്ല പ്രസിഡൻറ്​ എം.എസ്. മുഹമ്മദ്, ജന.സെക്രട്ടറി പി. എം. അബ്ബാസ്, ട്രഷറര്‍ കെ. എസ്. സിയാദ്, യൂത്ത് ലീഗ് ജില്ല ആക്ടിങ്ങ്​ പ്രസിഡൻറ്​ ഇ.എ.എം അമീന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ----------- TDL102 LEG MARACH തൊടുപുഴ ഡി.വൈ.എസ്​.പി ഓഫിസിലേക്ക്​ മുസ്​ലിം ലീഗി​ൻെറ നേതൃത്വത്തിൽ നടത്തിയ മാർച്ച്​ പൊലീസ്​ തടഞ്ഞപ്പോൾ ------------------ വൻ മരം റോഡിലേക്ക്​ കടപുഴകി; ഒഴിവായത്​ അപകടം തൊടുപുഴ: ജലവിതരണ പൈപ്പിടാൻ കുഴിയെടുക്കുന്നതിനിടെ വെങ്ങല്ലൂർ-മങ്ങാട്ടുകവല സമീപത്ത് നാലുവരി പാതയിൽ വൻമരം റോഡിലേക്ക് വീണു. തിങ്കളാഴ്ച ഉച്ചക്ക്​ ഒന്നരയോടെ വെങ്ങല്ലൂർ-മങ്ങാട്ടുകവല നാലുവരി പാതയിലാണ് സംഭവം. കുടിവെള്ള പൈപ്പിടാൻ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മരത്തിന് സമീപം കുഴിയെടുത്തിരുന്നു. അൽപ സമയത്തിനകം മരം കടപുഴകി. ഏതു സമയവും തിരക്കുള്ള റോഡാണ്​ ഇത്​. തൊഴിലാളികൾ ഇവിടെ ഇല്ലാതിരുന്നതും റോഡിൽ വാഹനങ്ങൾ ഇല്ലാത്തതിനാലും വലിയ അപകടം ഒഴിവായി. മരം വീണതോടെ നാലുവരി പാതയിലെ രണ്ട് വരികളിലൂടെയുള്ള ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. തൊടുപുഴയിൽനിന്ന് അഗ്​നിരക്ഷാ സേനയെത്തി മരം വെട്ടിമാറ്റിയാണ്​ ഗതാഗതം പുനഃസ്ഥാപിച്ചത്​. ---------- TDL 103 MARAM VEENU വെങ്ങല്ലൂർ-മങ്ങാട്ടുകവല ബൈപാസിൽ റോഡിലേക്ക്​ മരം വീണപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.