മൂന്നാർ: വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് മൂന്നാറിൽ സൈക്കിൾ കേന്ദ്രം ആരംഭിച്ചു. സ്വകാര്യ സംരംഭകരും ഡി.ടി.പി.സിയും ചേർന്ന് നടത്തുന്ന പദ്ധതിയുടെ ഉദ്ഘാടനം എ. രാജ എം.എൽ.എ നിർവഹിച്ചു. മൂന്നാറും പരിസരങ്ങളും ചുറ്റിക്കാണാൻ ആഗ്രഹിക്കുന്ന സന്ദർശകരെ ഉദ്ദേശിച്ചാണ് സൈക്കിൾ വാടകക്ക് നൽകുന്നത്. ആദ്യത്തെ അരമണിക്കൂറിന് 30 രൂപയും പിന്നീടുള്ള അര മണിക്കൂറിന് 10 രൂപയുമാണ് നിരക്ക്. തിരിച്ചറിയൽ രേഖ നൽകണം. സംസ്ഥാനത്ത് മറ്റിടങ്ങളിൽ ആരംഭിച്ച പരിസ്ഥിതി സൗഹൃദ സംവിധാനമാണ് മൂന്നാറിലും എത്തിയത്. ജനപ്രതിനിധികൾ, ടൂർ ഓപറേറ്റർമാർ, ഹോട്ടൽ ഉടമകൾ, പരിസ്ഥിതി പ്രവർത്തകർ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. പഴയ മൂന്നാറിലെ ജില്ല ടൂറിസം പ്രമോഷൻ ഓഫിസിൻെറ മുന്നിലാണ് സൈക്കിൾ ഹബ് പ്രവർത്തിക്കുന്നത്. --------- ചിത്രം 1 മൂന്നാറിൽ സൈക്കിൾ സവാരി പദ്ധതി എ. രാജ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.