ബ്രദർ ഫോർത്തുനാത്തുസ് ജീവിച്ചത് പാവങ്ങൾക്കുവേണ്ടി -മാർ ജോർജ് മഠത്തികണ്ടത്തിൽ കട്ടപ്പന: പാവങ്ങൾക്കുവേണ്ടി ജീവിതം ഉഴിഞ്ഞുെവച്ച വ്യക്തിയായിരുന്നു ദൈവദാസൻ ബ്രദർ ഫോർത്തുനാത്തുസ് എന്ന് കോതമംഗലം രൂപത മെത്രാൻ മാർ ജോർജ് മഠത്തികണ്ടത്തിൽ. ഹൈറേഞ്ചിലെ പാവങ്ങളുടെ വല്യച്ചൻ ദൈവദാസൻ ബ്രദർ ഫോർത്തുനാത്തുസിൻെറ 16ാം ശ്രാദ്ധാചരണ സമാപനത്തോടനുബന്ധിച്ച് കട്ടപ്പന സൻെറ് ജോർജ് ഫൊറാന പള്ളിയിൽ നടന്ന കുർബാനയിൽ മുഖ്യ കാർമികത്വം വഹിക്കുകയായിരുന്നു അദ്ദേഹം. ഫാ. ഫ്രാൻസിസ് മണ്ണാപറമ്പിൽ, ഫാ. പീറ്റർ പാറയിൽ എന്നിവർ സഹകർമികരായിരുന്നു. ബ്രദറിൻെറ കബറിടത്തിൽ പ്രത്യേക പ്രാർഥനകളും നടന്നു. കട്ടപ്പന പള്ളി വികാരി ഫാ. വിൽഫിച്ചൻ തെക്കേവയലിൽ, അസി. വികാരി ഫാ. ജോസഫ് കൊല്ലംപറമ്പിൽ, ഫാ. സുനിൽ ചെറുശ്ശേരി, സിസ്റ്റർ മേഴ്സി തോമസ് തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ഫോട്ടോ: ദൈവദാസൻ ബ്രദർ ഫോർത്തുനാത്തുസിൻെറ ശ്രാദ്ധാചരണത്തോടനുബന്ധിച്ച് കട്ടപ്പന സൻെറ് ജോർജ് ഫൊേറാന പള്ളിയിൽ കോതമംഗലം രൂപത മെത്രാൻ മാർ ജോർജ് മഠത്തികണ്ടത്തിൽ കുർബാന അർപ്പിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.