അടിമാലി: ടൗണില്‍ നിന്നാരംഭിക്കുന്ന അപ്‌സരാകുന്ന് തലമാലി റോഡില്‍ കോണ്‍ക്രീറ്റ് ഇളകിയ ഭാഗത്ത് നിര്‍മാണജോലി നടത്തണമെന്നാവശ്യം. റോഡിൻെറ പലഭാഗത്തായി കോണ്‍ക്രീറ്റിളകി വലിയ കുഴികള്‍ രൂപംകൊണ്ടിട്ടുണ്ട്. വലിയ കയറ്റവും കൊടും വളവുകളും നിറഞ്ഞ റോഡാണിത്. ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളുമൊക്കെയാണ് ഇതുവഴി കൂടുതലായി കടന്നുപോകുന്നത്. കോണ്‍ക്രീറ്റ് ഇളകി കുഴി രൂപംകൊണ്ട ഭാഗങ്ങള്‍ അപകടസാധ്യത ഉയര്‍ത്തുന്നു. ഇവിടം കോണ്‍ക്രീറ്റ് ചെയ്ത് കുഴിയടക്കണമെന്നാണ് വാഹനയാത്രികരുടെ ആവശ്യം. ഏതാനും നാൾ മുമ്പ് ഈ റോഡിൻെറ ചില ഭാഗങ്ങളില്‍ വീതി വര്‍ധിപ്പിക്കല്‍ നടന്നിരുന്നു. ഇതിനുശേഷം ഇതുവഴി കൂടുതലായി വാഹനങ്ങള്‍ കടന്നുവരുന്നുണ്ട്. റോഡിന് വീതിക്കുറവുള്ള ഭാഗത്താണിപ്പോള്‍ കുഴികള്‍ രൂപംകൊണ്ടിട്ടുള്ളത്. മാങ്കുളം, പീച്ചാട്, കുരിശുപാറ മേഖലകളിലേക്കുള്ള ആളുകള്‍ അടിമാലിയിലേക്ക് വേഗത്തില്‍ എത്താനുള്ള മാര്‍ഗമായി ഈ വഴിയെ ആശ്രയിക്കുന്നുണ്ട്. ഇത്തരം സാഹചര്യങ്ങള്‍കൂടി പരിഗണിച്ച് കുഴിയടക്കാൻ നടപടി വേഗത്തിലാക്കണമെന്നാണ് ആവശ്യം. idl adi 2 road ചിത്രം: കോണ്‍ക്രീറ്റിളകിയ ഭാഗങ്ങളില്‍ ഒന്ന്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.