കട്ടപ്പന: ഉദ്ഘാടനം കഴിഞ്ഞിട്ടും ഇരട്ടയാർ വില്ലേജ് ഓഫിസ് പുതിയ കെട്ടിടത്തിലേക്ക് മാറി പ്രവർത്തനം ആരംഭിച്ചില്ല. നിലവിൽ വാടക കെട്ടിടത്തിലാണ് വില്ലേജ് ഓഫിസ് പ്രവർത്തിക്കുന്നത്. പൊതുമരാമത്ത് വിഭാഗം കെട്ടിടം റവന്യൂ വകുപ്പിന് കൈമാറുന്നതിലെ കാലതാമസമാണ് കാരണമെന്നാണ് പറയുന്നത്. കഴിഞ്ഞ സെപ്റ്റംബർ 30നാണ് ഇരട്ടയാറ്റിൽ പുതുതായി പണികഴിപ്പിച്ച സ്മാർട് വില്ലേജ് ഓഫിസ് കെട്ടിടത്തിൻെറ ഉദ്ഘാടനം റവന്യൂ മന്ത്രി നിർവഹിച്ചത്. പൊതുമരാമത്ത് വകുപ്പിനായിരുന്നു നിർമാണച്ചുമതല. ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും ഇരട്ടയാർ വില്ലേജ് ഓഫിസിൻെറ പ്രവർത്തനം പഴയ വാടക കെട്ടിടത്തിൽ തന്നെയാണ്. ഫർണിഷിങ് ജോലികളും ചുറ്റുമതിൽ നിർമാണമുൾപ്പെടെ പല പണികളും ഇനിയും പൂർത്തീകരിക്കാനുണ്ട്. 45 ലക്ഷത്തോളം രൂപ മുടക്കിയാണ് പുതിയ സ്മാർട്ട് വില്ലേജ് ഓഫിസ് കെട്ടിട നിർമാണം പൂർത്തിയാക്കിയത്. കെട്ടിടം ഉടൻ റവന്യൂ വകുപ്പിന് കൈമാറണമെന്ന് കലക്ടർ ഉത്തരവ് നൽകിയിട്ടുണ്ട്. എന്നാൽ, പൊതുമരാമത്ത് വകുപ്പിൻെറ വീഴ്ചയാണ് പുതിയ സ്മാർട്ട് വില്ലേജ് ഓഫിസ് കെട്ടിടം പ്രവർത്തനം തുടങ്ങുന്നതിന് കാലതാമസം എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഫോട്ടോ. നിർമാണം പൂർത്തീകരിച്ച ഇരട്ടയാർ വില്ലേജ് ഓഫിസ് കെട്ടിടം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.