മുല്ലപ്പെരിയാർ: ആർ.എസ്​.പി ജനജാഗ്രത സദസ്സ്​ ഇന്ന്​

കട്ടപ്പന: ആർ.എസ്​.പി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ തിങ്കളാഴ്​ച രാവിലെ 11ന് ഉപ്പുതറയിൽ ജനജാഗ്രത സദസ്സ്​ സംഘടിപ്പിക്കും. മുല്ലപ്പെരിയാർ പ്രശ്‌നം പരിഹരിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരിപാടിയെന്ന് ആർ.എസ്​.പി ജില്ല ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ആർ.എസ്​.പി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. ഇരു സംസ്ഥാനങ്ങളുടെയും താൽപര്യങ്ങൾ സംരക്ഷിക്കുംവിധം മുല്ലപ്പെരിയാർ പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. വാർത്തസമ്മേളനത്തിൽ ആർ.എസ്​.പി ജില്ല സെക്രട്ടറി ജി. ബേബി, യു.ടി.യു.സി ജില്ല സെക്രട്ടറി സെബാസ്​റ്റ്യൻ എസ്. വിളക്കുന്നൻ, ജില്ല കമ്മിറ്റി അംഗം പി.ജെ. ലൂക്കോസ്, ഇടുക്കി മണ്ഡലം സെക്രട്ടറി അജോ കുറ്റിക്കൻ, കട്ടപ്പന ലോക്കൽ സെക്രട്ടറി ജോർജ് കണ്ണൻ പേരൂർ എന്നിവർ പ​െങ്കടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.