വെളിച്ചത്തിൻെറ നാട്ടിൽ വെളിച്ചമില്ലാതെ ഇവർ തൊടുപുഴ: കേരളമാകെ വൈദ്യുതി എത്തിക്കുന്ന നാടാണ് ഇടുക്കി. ജലവൈദ്യുതി പദ്ധതികൾക്ക് പേരുകേട്ട ഇടുക്കി ജില്ലയിൽ 750ഒാളം ആദിവാസി കുടുംബങ്ങൾക്ക് വൈദ്യുതി ഇപ്പോഴും സ്വപ്നമാണ്. മറയൂർ, മാങ്കുളം, ഇടമലക്കുടി എന്നിവിടങ്ങളിലെ ആദിവാസിക്കുടികൾ വെളിച്ചത്തിനായി കാത്തിരിപ്പ് തുടങ്ങിയിട്ട് വർഷങ്ങളായി. മാറിവരുന്ന സർക്കാറുകൾ നൽകുന്ന വാഗ്ദാനങ്ങളും പ്രഖ്യാപിക്കുന്ന പദ്ധതികളും മാത്രമാണ് മിച്ചം. മറയൂർ, ഇടമലക്കുടി, മാങ്കുളം എന്നിവിടങ്ങളിൽ ആദിവാസിക്കുടികൾ വനങ്ങൾക്കുള്ളിലാണ്. പല കുടുംബങ്ങളും സ്ഥിരമായി ഒരു സ്ഥലത്തുതന്നെ താമസിക്കുന്നവരുമല്ല. വനത്തിനുള്ളിലൂടെ പോസ്റ്റിട്ട് ലൈൻ വലിച്ച് വൈദ്യുതി എത്തിക്കുന്നത് പ്രായോഗികമല്ലെന്നാണ് കെ.എസ്.ഇ.ബി അധികൃതർ പറയുന്നത്. വനം വകുപ്പിേൻറതടക്കം അനുമതി ഇതിന് ആവശ്യമാണ്. പരിസ്ഥിതിക്ക് കോട്ടം തട്ടിക്കുമെന്നതിനാൽ അനുമതി കിട്ടുക എളുപ്പമല്ലെന്നാണ് വാദം. എന്നാൽ, ബന്ധപ്പെട്ട വകുപ്പ് അധികാരികള്‍ വിചാരിച്ചാല്‍ വനാവകാശ നിയമപ്രകാരം വൈദ്യുതി ലഭ്യമാക്കാവുന്നതാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 10 കോടിയുടെ പദ്ധതിയുണ്ട്; ഫണ്ടില്ല വനത്തിനുള്ളിലൂടെ ലൈൻ വലിച്ച് വൈദ്യുതി എത്തിക്കുന്നത് പ്രായോഗികമല്ലാത്തതിനാൽ ൈവദ്യുതി വകുപ്പ് സോളാർ പദ്ധതിക്ക് രൂപം നൽകിയിരുന്നു. അഞ്ചോ പത്തോ വീടുകൾ ഉൾപ്പെടുന്ന ആദിവാസിക്കുടികളിൽ സോളാർ യൂനിറ്റ് സ്ഥാപിച്ച് അവിടെയുള്ള വീടുകളിൽ വൈദ്യുതി വിതരണം ചെയ്യാൻ ലക്ഷ്യമിടുന്ന പദ്ധതിക്ക് 10 കോടിയുടെ എസ്റ്റിമേറ്റാണ് തയാറാക്കിയത്. എന്നാൽ, പട്ടികവർഗ വകുപ്പോ എം.പി, എം.എൽ.എ ഫണ്ടുകളിൽനിന്നോ പഞ്ചായത്തോ തുക അനുവദിച്ചാലേ പദ്ധതി നടപ്പാക്കാനാകൂ എന്നാണ് കെ.എസ്.ഇ.ബി അധികൃതർ പറയുന്നത്. ആദിവാസി മേഖലകളിൽതന്നെ ലൈൻ വലിച്ച് വൈദ്യുതി എത്തിക്കാവുന്ന കുറച്ചു വീടുകളുണ്ട്. ഇതിന് 85 ലക്ഷത്തിൻെറ പദ്ധതി പ്രത്യേകം തയാറാക്കി. എന്നാൽ, ഫണ്ടിൻെറ അപര്യാപ്തതയാണ് ഇവിടെയും തടസ്സം. ചില വീടുകൾ സുരക്ഷിതമായി വൈദ്യുതി കണക്ഷൻ നൽകാവുന്ന നിലവാരത്തിലുള്ളവയല്ലെന്നും താൽക്കാലിക സംവിധാനങ്ങളാണെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു. മറ്റ് പ്രദേശങ്ങളിൽ പുതുതായി നിർമിച്ച നൂറിൽ താഴെ വീടുകളിലും വൈദ്യുതി എത്താനുണ്ട്. പോസ്റ്റ് ഇല്ലാത്തതാണ് ഇവിടങ്ങളിൽ വൈദ്യുതി നൽകാൻ തടസ്സം. പോസ്റ്റ് ലഭ്യമാക്കേണ്ടത് ബോർഡാണ്. നിലവിൽ പോസ്റ്റിന് ക്ഷാമമുള്ളതായി ബോർഡ് അധികൃതർ പറയുന്നു. പുതിയ കണക്ഷൻ നൽകാൻ കരുതിവെച്ചിരുന്ന പോസ്റ്റുകൾ മഴക്കെടുതിയിൽ തകർന്നവ മാറ്റിയിടാൻ ഉപയോഗിക്കേണ്ടിവന്നു. വൈദ്യുതി കണക്ഷന് അപേക്ഷ നൽകി കാത്തിരിക്കുന്നവർക്ക് പോസ്റ്റുകൾ എത്തുന്ന മുറക്ക് നൽകാനാണ് തീരുമാനമെന്ന് കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എൻജിനീയർ മനോജ് അറിയിച്ചു. പഠനവും ദുരിതം സ്കൂളുകൾ തുറന്നെങ്കിലും ഒാൺലൈൻ പഠനം തുടരുന്നതിനാൽ വീടുകളിൽ ൈവദ്യുതി ഇല്ലാത്തത് ആദിവാസിക്കുട്ടികളുടെ വിദ്യാഭ്യാസത്തെയും ബാധിക്കുന്നു. മറയൂര്‍ പഞ്ചായത്തിലെ തായണ്ണന്‍കുടി, ആലാംപെട്ടി, മുളകാമുട്ടി, പുതുക്കുടി, ഇരുട്ടള, വെള്ളക്കല്ല്, കാന്തല്ലൂര്‍ പഞ്ചായത്തിലെ ചമ്പക്കാട്, പാലപ്പെട്ടി തുടങ്ങിയ ആദിവാസിക്കുടികളിൽ വൈദ്യുതി ഇല്ല. മറയൂരിലെ വൈദ്യുതി പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി സബ്സ്റ്റേഷന് പ്രവർത്തനം ആരംഭിച്ചെങ്കിലും ഒട്ടേറെ ആദിവാസിക്കുടികൾക്ക് വൈദ്യുതി ഇപ്പോഴും അന്യമാണ്. കുട്ടികളുടെ പഠനത്തെയും മുതിർന്നവരുടെ തൊഴിലിനെയും മറ്റ് ദൈനംദിന കാര്യങ്ങളെയുമെല്ലാം ൈവദ്യുതി ഇല്ലാത്തത് ഏറെ പ്രതികൂലമായി ബാധിക്കുന്നു. ഇടുക്കിയിലെ വിദൂര പ്രദേശങ്ങളിലെ ആദിവാസി ഊരുകളില്‍ വൈദ്യുതി എത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ദ്രുതഗതിയിലാക്കുമെന്ന് വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി നേരേത്ത പ്രഖ്യാപിച്ചിരുന്നു. ചിത്രം. TDL105 marayoor വൈദ്യുതി എത്താത്ത മറയൂരിലെ ചമ്പക്കാട് ആദിവാസിക്കുടി P/2 lead
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.