സുരക്ഷയില്ലാതെ ഇരട്ടയാർ ഡാം തുരങ്കമുഖം

കട്ടപ്പന: ഇരട്ടയാർ ഡാമിൽനിന്ന്​ അഞ്ചുരുളി ജലാശയത്തിലേക്ക് തുരങ്കത്തിലൂടെ വെള്ളം എത്തിക്കുന്ന ഭാഗത്ത്‌ സുരക്ഷ ക്രമീകരണങ്ങൾ കൂടുതൽ ശക്തമാക്കണമെന്ന ആവശ്യം ഉയരുന്നു. മൂന്നുമാസത്തിനിടെ രണ്ടുപേരാണ് തുരങ്കത്തിൽചാടി ആത്മഹത്യചെയ്തത്. തുരങ്കം ഭാഗത്ത്​ നിരീക്ഷണ കാമറകളും സുരക്ഷ വേലികളും സ്ഥാപിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നു. രാത്രിയിലും പകലും ഈ മേഖലയിൽ നിരവധിപേർ എത്തുന്നുണ്ട്. മദ്യപാനവും മറ്റു ലഹരികളും ഉപയോഗിക്കുന്നവർ കറങ്ങി നടക്കുന്നതും പതിവാണ്. നിലവിൽ തുരങ്കമുഖത്തിന് ചുറ്റും സംരക്ഷണഭിത്തി നിർമ്മിച്ചിട്ടുണ്ട്. ടണലി​ൻെറ മുഖഭാഗത്ത് കെ.എസ്.ഇ.ബി ഡാം സേഫ്ടി വിഭാഗം സുരക്ഷ വേലിയും നിർമിച്ചിട്ടുണ്ട്. തുരങ്കത്തിലേക്ക് ചാടിയാൽ ആറു കിലോമീറ്റർ അകലെ ഇടുക്കി ജലാശയത്തിലെ അഞ്ചുരുളിയിലാണ്‌ പൊങ്ങുന്നത്. --------------- ഫോട്ടോ. ഇരട്ടയാർ ഡാമി​ൻെറ തുരങ്കമുഖം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.