തൊടുപുഴ: ഗാന്ധിജയന്തി വാരാഘോഷത്തിൻെറ ഭാഗമായി ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസ് 18 വയസ്സില്‍ താഴെയുള്ളവർക്കായി സംഘടിപ്പിച്ച ഓണ്‍ലൈന്‍ കാര്‍ട്ടൂണ്‍, ഉപന്യാസം, ദേശഭക്തിഗാനം മത്സരങ്ങളുടെ ഫലം പ്രഖ്യാപിച്ചു. ദേശഭക്തിഗാനം-എൽ.പി വിഭാഗം: സേതുരാമന്‍ എം.എസ്, അള്‍ഷിത അഷ്റഫ്, അഭിജിത് സി.എസ് യു.പി വിഭാഗം-കീര്‍ത്തന ബിജു, സ്റ്റിയോണ് ബിജു, ഐറിന്‍ അന്ന ജോഷി, എച്ച്.എസ് വിഭാഗം-അമൃത രഞ്ജിത്, വാഴത്തോപ്പ് സൻെറ് ജോർജ് ഹൈസ്‌കൂള്‍, ഉപന്യാസം-മെര്‍ളിന്‍ സിജു, ആര്‍ച്ച ജോതിഷ്, സിയോണ ആന്‍ ടോം. കാര്‍ട്ടൂണ്‍- നന്ദന സജി, അലന്‍ മാര്‍ട്ടിന്‍, അഭിജിത് സി.എസ്. ഫോൺ: 04862233036. --------- അധ്യാപക അഭിമുഖം ഇന്ന് ഇടുക്കി: കരുണാപുരം ഗവ. ഐ.ടി.ഐയില്‍ കമ്പ്യൂട്ടര്‍ ഓപറേറ്റര്‍ ആൻഡ് പ്രോഗ്രാമിങ് അസി. (ഒഴിവ്-1), എംപ്ലോയബിലിറ്റി സ്‌കില്‍സ് (ഒഴിവ്-1) ട്രേഡുകളില്‍ അധ്യാപകരുടെ ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. ബന്ധപ്പെട്ട ട്രേഡുകളില്‍ സി.ഐ.ടി.എസ് സര്‍ട്ടിഫിക്കറ്റുള്ള ഉദ്യോഗാർഥികള്‍ക്ക് മുന്‍ഗണന. നിശ്ചിത യോഗ്യതയുള്ളവർ ചൊവ്വാഴ്ച രാവിലെ 11ന് അഭിമുഖത്തിന് കരുണാപുരം ഗവ. ഐ.ടി.ഐയില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി ഹാജരാകണം. ഫോൺ: 9446119713. ---------- പി.എം.ഇ.ജി.പി പദ്ധതി: അപേക്ഷ ക്ഷണിച്ചു ഇടുക്കി: ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് നടപ്പാക്കുന്ന പ്രധാനമന്ത്രിയുടെ തൊഴില്‍ദായക പദ്ധതിയില്‍ പട്ടികജാതി, വർഗ വിഭാഗ സംരംഭകര്‍ക്ക് 35 ശതമാനം സബ്‌സിഡിയോടെ ബാങ്ക് വായ്പ നല്‍കുന്നു. താൽപര്യമുള്ളവര്‍ pmegp-e-portal എന്ന വെബ്‌സൈറ്റ് മുഖേന അപേക്ഷിക്കണം. www.kkvib.org, 04862 222344. --------- മഴക്കെടുതി: അടിയന്തര പുനർനിർമാണം വേണം-ജില്ല പഞ്ചായത്ത് ഇടുക്കി: കാലവര്‍ഷക്കെടുതിയില്‍ ദുരന്തം നേരിട്ട കൊക്കയാര്‍, പെരുവന്താനം പഞ്ചായത്തുകളുടെ പുനര്‍നിര്‍മാണത്തിന് അടിയന്തര നടപടി വേണമെന്ന് ജില്ല പഞ്ചായത്ത് കമ്മിറ്റി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. കൊക്കയാര്‍ പഞ്ചായത്തില്‍ 500ലധികവും പെരുവന്താനത്ത് 100ലധികവും വീടുകൾ ഉപയോഗശൂന്യമായി. ഏക്കര്‍ കണക്കിന് കൃഷിസ്ഥലങ്ങളും വളര്‍ത്തുമൃഗങ്ങള്‍ ഉള്‍പ്പെടെ ജിവനോപാധികളും നഷ്ടമായി. ധാരാളം റോഡുകളും പാലങ്ങളും തകര്‍ന്നു. നിരവധിപേർ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുകയാണ്. പ്രളയത്തില്‍ തകർന്ന റോഡുകള്‍ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് പുനരുദ്ധരിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. വിശദ റിപ്പോര്‍ട്ട് ഉള്‍പ്പെടെ സർക്കാറിന് നിവേദനം സമര്‍പ്പിച്ചതായും പ്രസിഡൻറ് ജിജി കെ.ഫിലിപ് അറിയിച്ചു. ---------- 'മാതൃവന്ദനം' പദ്ധതിക്ക് തുടക്കം ഇടുക്കി: ജില്ല പഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയിൽ ഭാരതീയ ചികിത്സ വകുപ്പ് മുഖേന നടപ്പാക്കുന്ന മാതൃവന്ദനം പദ്ധതി ജില്ലതല ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജിജി കെ.ഫിലിപ് നിര്‍വഹിച്ചു. ഗര്‍ഭിണികളുടെയും പ്രസവാനന്തരം അമ്മമാരുടെയും മൂന്നുമാസംവരെ പ്രായമുള്ള ശിശുക്കളുടെയും ആരോഗ്യസംരക്ഷണം ആയുര്‍വേദത്തിലൂടെ ഉറപ്പാക്കാൻ ജില്ലയിലെ സര്‍ക്കാര്‍ ആയുര്‍വേദ സ്ഥാപനങ്ങളിലൂടെ ചികിത്സയും മരുന്നുകളും സൗജന്യമായി ലഭ്യമാക്കം. ജില്ല പഞ്ചായത്ത് അംഗം കെ.ജി. സത്യന്‍ അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡൻറ് ഉഷാകുമാരി മോഹന്‍കുമാര്‍, സ്ഥിരം സമിതി അധ്യക്ഷൻമാരായ വി.എന്‍. മോഹനന്‍, ജോസഫ് കുരുവിള, ആശ ആൻറണി, അഡ്വ എം. ഭവ്യ, ഡി.എം.ഒ ഡോ. കെ.പി. ശുഭ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.