p2 lead * ജീവനക്കാരുടെ കുറവും വെല്ലുവിളി തൊടുപുഴ: ജില്ലയിൽ കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങൾ പലതും നിർത്തലാക്കിയതിനെത്തുടർന്ന് സെക്കൻഡ് ഡോസ് വാക്സിനെടുക്കാൻ ആളുകളുടെ നെട്ടോട്ടം. നഗരസഭകളിൽനിന്ന് പഞ്ചായത്തിലേക്കടക്കം പലരും വാക്സിനെടുക്കാൻ പോകുന്നതുമൂലം അവിടങ്ങളിലെ തിരക്കും കൂടുകയാണ്. ഇത് പലപ്പോഴും ആരോഗ്യ വകുപ്പും നാട്ടുകാരും തമ്മിൽ വാക്കേറ്റത്തിനിടയാക്കുന്നുണ്ട്. തൊടുപുഴ നഗരസഭയിൽ സൻെറ് സെബാസ്റ്റിൻ സ്കൂൾ, മർച്ചൻറ് ട്രസ്റ്റ് ഹാൾ, കാരിക്കോട് നൈനാർ പള്ളി ഓഡിറ്റോറിയം, പാറക്കടവ് അർബൻ പി.എച്ച്.സി എന്നിവിടങ്ങളിലായിരുന്നു നേരത്തേ വാക്സിനേഷൻ കേന്ദ്രങ്ങൾ ഉണ്ടായിരുന്നത്. എന്നാൽ, ഇവയെല്ലാം ഘട്ടം ഘട്ടമായി നിർത്തി. പലരും നൽകിയിരിക്കുന്ന ദിവസം കഴിയുന്ന സാഹചര്യത്തിൽ വാക്സിനെടുക്കുന്നതിന് ആലക്കോട്, ഇടവെട്ടി, മുട്ടം തുടങ്ങിയ പഞ്ചായത്തിലേക്ക് പോകുന്ന സാഹചര്യമാണ്. അവിടങ്ങളിലാകട്ടെ ആളുകളെപ്പോലും ഉൾക്കൊള്ളാൻ സാധിക്കുന്നില്ല. സ്ഥലത്തെത്തുേമ്പാൾ പ്രദേശവാസികളുടെ നീണ്ട നിര ഉണ്ടാകും. ക്യൂവിൽനിന്ന് കുറച്ചുകഴിയുേമ്പാഴേക്കും വാക്സിൻ തീർന്നെന്ന മറുപടിയാണ് ലഭിക്കുക. ഇതുമൂലം പലതവണ വാക്സിനെടുക്കാൻ വന്ന് ആളുകൾ മടങ്ങുന്നത് വലിയ പ്രതിഷേധങ്ങൾക്കും ഇടയാക്കുന്നുണ്ട്. പ്രതിഷേധത്തെതുടർന്ന് പാറക്കടവിലും കാരിക്കോട് ജില്ല ആശുപത്രിയിലും വാക്സിനേഷൻ കേന്ദ്രം തുടങ്ങിയെങ്കിലും വളരെക്കുറച്ചുപേർക്ക് മാത്രമാണ് ഇവിടങ്ങളിൽ സൗകര്യമുള്ളൂ. വാർഡ് അടിസ്ഥാനത്തിൽ തിരിച്ച് വളരെക്കുറച്ച് പേരെയാണ് എത്തിക്കുന്നത്. വാക്സിനേഷൻ കേന്ദ്രം അടിയന്തരമായി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് തൊടുപുഴ നഗരസഭയിലെ യു.ഡി.എഫ് കൗൺസിലർമാർ നഗരസഭ ഓഫിസിനുമുന്നിൽ അടുത്തിടെ ധർണ നടത്തിയിരുന്നു. നഗരത്തിൽ സൗകര്യപ്രദമായ ഒരിടത്ത് സ്ഥിരമായ ഒരു വാക്സിനേഷൻ സൻെറർ വേണമെന്നാണ് നഗരവാസികളുടെ ആവശ്യം. ------ കോവിഡ് ബ്രിഗേഡുകളില്ല; പിരിച്ചുവിട്ടത് 200ലധികംപേരെ ജീവനക്കാരുടെ അഭാവവും സ്ഥലപരിമിതിയുമാണ് ഇപ്പോൾ വാക്സിനേഷൻ പ്രവർത്തനങ്ങൾക്ക് തടസ്സമാകുന്നത്. ജില്ലയിൽ നാഷനൽ ഹെൽത്ത് മിഷനിൽനിന്ന് കോവിഡ് ബ്രിഗേഡുകളായി 200ലധികം പേരെ താൽക്കാലികമായി നിയമിച്ചിരുന്നു. ഇവരെക്കൂടി ഉൾപ്പെടുത്തിയാണ് വാക്സിനേഷൻ പ്രവർത്തനങ്ങളടക്കം സുഗമമായി നടന്നത്. ഇവരെ പിരിച്ചുവിട്ടതോടെ പത്തോളം കേന്ദ്രങ്ങളുടെ പ്രവർത്തനംതന്നെ നിർത്തേണ്ടിവന്നു. ഒരു വാക്സിനേഷൻ കേന്ദ്രത്തിൽ രണ്ട് ഡേറ്റ എൻട്രി ഓപറേറ്റർമാർ, രണ്ട് നഴ്സുമാർ, ഒരു ഡോക്ടർ തുടങ്ങിയവരുൾപ്പെടുന്ന ജീവനക്കാരാണ് വേണ്ടത്. ജീവനക്കാരുടെ കുറവാണ് ഇപ്പോൾ വെല്ലുവിളി സൃഷ്ടിക്കുന്നതെന്ന് ആരോഗ്യവകുപ്പ് തന്നെ ചൂണ്ടിക്കാട്ടുന്നത്. ജീവനക്കാരില്ലാതെ കൂടുതൽ കേന്ദ്രങ്ങൾ തുടങ്ങാൻ കഴിയില്ലെന്നാണ് ഇവർ പറയുന്നത്. കേന്ദ്രങ്ങൾ അഭാവത്തിൽ തിരക്ക് വർധിക്കുന്നതോടെ സൗകര്യം കുറഞ്ഞ സ്ഥലങ്ങളിൽ എത്തുന്നവർ വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. --------- TDL vaccine െതാടുപുഴ നഗരസഭയിലും സമീപ പഞ്ചായത്തിലുമുള്ളവർ ആലക്കോട് വാക്സിനേഷൻ കേന്ദ്രത്തിൽ തിങ്കളാഴ്ച എത്തിയപ്പോഴുണ്ടായ തിരക്ക്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.