മഴയ്ക്ക് ശമനം: മറയൂരിൽ ശർക്കര ഉൽപാദനം വീണ്ടും സജീവം

മറയൂർ: മറയൂരിൽ 15 ദിവസമായി പെയ്ത കനത്ത മഴയും മൂടൽ മഞ്ഞും ശമിച്ചതോടെ നിന്നു​േപായ ശർക്കര നിർമാണം വീണ്ടും സജീവമായി. തുടർച്ചയായി പെയ്ത മഴയിലും മഞ്ഞിലും ശർക്കര നിർമാണത്തിനാവശ്യമായ കരിമ്പിൻതൊണ്ടുകൾ ഉണക്കാനാവാതെ വന്നതോടെയാണ് ശർക്കര നിർമാണ ശാലകളും കർഷകരും പ്രതിസന്ധിയിലായത്. ശർക്കര നിർമാണശാലകൾ പൂട്ടിയതോടെ കർഷകർ പ്രതിസന്ധിയിലാവുകയും നിരവധി തൊഴിലാളികൾക്ക് തൊഴിൽ നഷ്​ടമാവുകയും ചെയ്തു. രണ്ട് ദിവസങ്ങളായി മേഖലയിൽ മഴ മാറിയത്​ കർഷകർക്കും തൊഴിലാളികൾക്കും ആശ്വാസമായി. എന്നാൽ, ശർക്കരക്ക്​ മതിയായ വില ലഭിക്കാത്തത് കർഷകരെ ദുരിതത്തിലാക്കുന്നു. തമിഴ്നാട്ടിൽനിന്ന്​ മായംചേർത്ത ശർക്കര മറയൂർ ശർക്കരയെന്ന വ്യാജേന വിപണിയിൽ എത്തുന്നുണ്ട്​. ഒരു കിലോ മറയൂർ ശർക്കരക്ക്​ 60 മുതൽ 70 രൂപവരെയാണ് വില. കിലോക്ക്​ 80 രൂപയെങ്കിലും ലഭിച്ചാൽ മാത്രമേ ഉൽപാദനച്ചെലവെങ്കിലും ലഭിക്കൂ. ---------- ചിത്രം: മറയൂരിലെ ശർക്കര നിർമാണശാല

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.