ചെറുതോണി: നന്മ കലാസാഹിത്യ വേദിയുടെ സംസ്ഥാന സമ്മേളനം 12, 13 തീയതികളിൽ കമ്പിളികണ്ടത്ത് നടക്കും. സിനി ആർട്ടിസ്റ്റ് ചാലി പാലാ ഉദ്ഘാടനം ചെയ്യും. 12ന് രാവിലെ 10ന് പതാക ഉയർത്തൽ. തുടർന്ന് രചന മത്സരങ്ങൾ. ഉച്ചക്ക് രണ്ടുമുതൽ പ്രതിനിധി സമ്മേളനം. 13ന് രാവിലെ ഒമ്പതിന് രജിസ്േട്രഷൻ. തുടർന്ന് വാദ്യമേളങ്ങൾ, 10.30ന് സാംസ്കാരിക സമ്മേളനം. സംസ്ഥാന പ്രസിഡൻറ് മാത്യു കമ്പളികണ്ടത്തിൻെറ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ കലാ-കാർഷിക-ബിസിനസ്-സാമൂഹിക രംഗങ്ങളിലെ പ്രതിഭകളെ റോഷി അഗസ്റ്റിൻ എം.എൽ.എ ആദരിക്കും. പുഴയിലേക്ക് മറിഞ്ഞ കാറിൽനിന്ന് വിനോദ സഞ്ചാരികൾ രക്ഷപ്പെട്ടു മൂന്നാർ: മൂന്നാറിൽ വിനോദസഞ്ചാരത്തിനെത്തിയ കുടുംബം കാറടപകടത്തിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. രാജസ്ഥാൻ സ്വദേശികളും തമിഴ്നാടിലെ ഈറോഡിൽ താമസിച്ച് വരുന്നതുമായ കുടുംബമാണ് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടത്. മൂന്നാർ-ഉദുമൽപേട്ട അന്തർ സംസ്ഥാന പാതയിൽ നയമക്കാട് എസ്റ്റേറ്റ് ഭാഗത്ത് തിങ്കളാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടയിൽ നിയന്ത്രണംവിട്ട കാർ അപകടത്തിൽപ്പെടുകയായിരുന്നു. നാട്ടുകാരും പരിസരവാസികളുമാണ് അപകടത്തിൽപെട്ടവരെ ആശുപത്രിയിലെത്തിച്ചത്. അവിടെനിന്ന് മൂന്നാറിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷകൾ നൽകി വിട്ടയച്ചു. രണ്ടു കുട്ടികളും ഡ്രൈവറും ഉൾെപ്പടെ കാറിൽ ഏഴുപേരാണ് ഉണ്ടായിരുന്നത്. TDL ACCIDENT NEMAKKADU അപകടത്തിൽപ്പെട്ട കാർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.