ഡിഫൻസ് അംഗങ്ങളുടെ പാസിങ് ഔട്ട് പരേഡിൻെറ ട്രയൽറൺ എട്ടിന് ചെറുതോണി: ഇടുക്കി അഗ്നിരക്ഷ സേനയുടെ കീഴിൽ പരിശീലനം നേടിയ 15 സിവിൽ ഡിഫൻസ് അംഗങ്ങളുടെ പാസിങ് ഔട്ട് പരേഡിൻെറ ട്രയൽ റൺ എട്ടിന് ഇടുക്കി ഫയർ സ്റ്റേഷനിൽ നടക്കും. ഓരോ ഫയർ സ്റ്റേഷൻെറയും കീഴിൽ 50പേർ വീതമാണ് പരിശീലനം പൂർത്തിയാക്കിയിട്ടുള്ളത്. 10ന് രാവിലെ ജില്ലയിൽ പരിശീലനം പൂർത്തിയാക്കിയ ഡിഫൻസ് അംഗങ്ങളുടെ പരേഡ് ജില്ല ഫയർ സ്റ്റേഷനിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ സല്യൂട്ട് സ്വീകരിക്കും. എസ്.ടി.ഒ ജയദേവൻ, എ.എസ്.ടി.ഒ ജോയി, സീനിയർ ഫയർ ഓഫിസർ ഗോപകുമാരക്കുറുപ്പ് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. TDL CLASS IDUKKI FIRE STATION പരിശീലനത്തിൻെറ ഭാഗമായി ഇടുക്കി ഫയർ സ്റ്റേഷനിൽ ക്ലാസെടുക്കുന്നു ടാര്‍ മിക്സിങ് പ്ലാൻറ് നിർമാണം തടയണം -ഡി.കെ.ടി.എഫ് ചെറുതോണി: മണിയാറന്‍കുടിയില്‍ നിര്‍മാണം ആരംഭിച്ചിരിക്കുന്ന ടാര്‍ മിക്സിങ് പ്ലാൻറ് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ ജില്ല പ്രസിഡൻറ് അനില്‍ ആനയ്ക്കനാട്ട് ആരോപിച്ചു. ഈ പ്ലാൻറ് വലിയതോതിലുള്ള ജലചൂഷണവും മലിനീകരണവും സൃഷ്ടിക്കപ്പെടും. ഇതുമൂലം പ്രദേശവാസികള്‍ക്ക് ശ്വാസകോശ രോഗങ്ങളും ത്വഗ്രോഗങ്ങളും ഉണ്ടാകും. കലക്ടറുടെ തൊട്ടുമുന്നില്‍ നടക്കുന്ന നിര്‍മാണം തടയണമെന്നും ദേശീയ കര്‍ഷകത്തൊഴിലാളി ഫെഡറേഷന്‍ ജില്ല കമ്മിറ്റി അവശ്യപ്പെട്ടു. ഡി.കെ.ടി.എഫ് ജില്ല സെക്രട്ടറി സി.കെ. ജോയി, മണ്ഡലം പ്രസിഡൻറ് മോഹന്‍ തോമസ്, നിഖില്‍ പൈലി, ഗ്രാമപഞ്ചായത്ത് മെംബര്‍ ഏലിയാമ്മ ജോയി തുടങ്ങിയവര്‍ ജില്ല പ്രസിഡൻറിനൊപ്പം സ്ഥലം സന്ദര്‍ശിച്ചു. TDL TAR MIXING PLANT VISIT ANIL ANIKKANADAN ടാര്‍ മിക്സിങ് പ്ലാൻറ് നിര്‍മിക്കുന്ന പ്രദേശം അനില്‍ ആനക്കനാടന്‍ സന്ദര്‍ശിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.