കൂടുതല്‍ വൈദ്യുതി ഉൽപാദിപ്പിക്കുക സര്‍ക്കാർ ലക്ഷ്യം -മന്ത്രി എം.എം. മണി

കുമളി: കൂടുതല്‍ വൈദ്യുതി ഉൽപാദിപ്പിക്കുകയാണ് സംസ്ഥാന സര്‍ക്കാറി​ൻെറ ലക്ഷ്യമെന്ന് മന്ത്രി എം.എം. മണി. സംസ്ഥാനവും വൈദ്യുതി ബോര്‍ഡും നിര്‍ണായകമായ വികസന കാലയളവിലൂടെയാണിപ്പോള്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. മുല്ലപ്പെരിയാര്‍ ഡാം വൈദ്യുതി പുനഃസ്ഥാപന പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇ.എസ്​. ബിജിമോള്‍ എം.എല്‍.എ അധ്യക്ഷതവഹിച്ചു. മധ്യമേഖല ചീഫ് എൻജിനീയര്‍ ജയിംസ് എം.ഡേവിഡ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ ജിജി കെ.ഫിലിപ്, ഐ.ടി എച്ച്.ആര്‍.എം ഡയറക്​ടര്‍ പി. കുമാരന്‍, ഡോ. വി. ശിവദാസന്‍, അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ പി.എം. നൗഷാദ്, വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ കെ.എം. ഉഷ, കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ ശാന്തി ഷാജിമോന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ശമ്പള കമീഷന്‍ റിപ്പോര്‍ട്ടിലെ വിവേചനം; കൃഷി ഓഫിസര്‍മാര്‍ ധര്‍ണ നടത്തി തൊടുപുഴ: കാര്‍ഷിക ബിരുദം മറ്റ് പ്രഫഷനല്‍ കോഴ്‌സുകളെക്കാള്‍ താഴെയാണ് എന്ന നിഗമനത്തില്‍ കൃഷി ഓഫിസര്‍മാര്‍ക്ക് കുറഞ്ഞ പേ സ്‌കെയില്‍ ശിപാര്‍ശ ചെയ്​ത ശമ്പള കമീഷന്‍ റിപ്പോര്‍ട്ടില്‍ പ്രതിഷേധിച്ച് അസോസിയേഷന്‍ ഓഫ് അഗ്രികള്‍ച്ചറല്‍ ഓഫിസേഴ്‌സ് മിനി സിവില്‍ സ്‌റ്റേഷന് മുന്നില്‍ മാര്‍ച്ചും ധര്‍ണയും നടത്തി. കമീഷന്‍ റിപ്പോര്‍ട്ടില്‍ പ്രഫഷനലുകളെ നാലായി തിരിച്ച് കൃഷി ഓഫിസര്‍മാര്‍ക്ക് ഒപ്പമുണ്ടായിരുന്ന ആയുര്‍വേദം, ഹോമിയോ, വെറ്ററിനറി ഡോക്​ടര്‍മാര്‍ എന്നിവരെ എന്‍ജിനീയര്‍മാരുടെ സ്‌കെയിലിനൊപ്പം ഉയര്‍ത്തുകയും കൃഷി ഓഫിസര്‍മാര്‍ക്ക് കുറഞ്ഞ നിരക്ക് ശിപാർശ ചെയ്യുകയുമാണുണ്ടായിട്ടുള്ളത്​. കാര്‍ഷിക ബിരുദധാരികള്‍ മെഡിക്കല്‍-എൻജിനീയറിങ്​ വിഭാഗത്തിന് തുല്യരാണ് എന്ന കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തി​ൻെറ ലംഘനമാണിതെന്നും അപാകത പരിഹരിക്കണമെന്നും അസോ. ആവശ്യപ്പെട്ടു. ഡെപ്യൂട്ടി ഡയറക്​ടര്‍ വി.കെ. സജിമോള്‍ ധര്‍ണ ഉദ്ഘാടനം ചെയ്​തു. അസോസിയേഷന്‍ ജില്ല പ്രസിഡൻറ്​ മാര്‍ട്ടിന്‍ തോമസ്, സെക്രട്ടറി ബിനുമോന്‍ കെ.കെ, ആനന്ദ് വിഷ്​ണു പ്രകാശ്, സുജിതമോള്‍ സി.എസ് എന്നിവർ സംസാരിച്ചു. ചിത്രം- ശമ്പള കമീഷന്‍ റിപ്പോര്‍ട്ടിലെ വിവേചനത്തിനെതിരെ കൃഷി ഓഫിസർമാർ തൊടുപുഴ മിനി സിവിൽ സ്​റ്റേഷന്​ മുന്നിൽ നടത്തിയ സമരം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.