ഇരുപതേക്കർ പാലത്തി​െൻറ കൈവരികൾ പുനർനിർമിക്കുന്നു

ഇരുപതേക്കർ പാലത്തി​ൻെറ കൈവരികൾ പുനർനിർമിക്കുന്നു കട്ടപ്പന: കൈവരികൾ തകർന്ന കട്ടപ്പന ഇരുപതേക്കർ പാലത്തി​ൻെറ കൈവരികൾ പുനർനിർമിക്കുന്നു. കട്ടപ്പനയാറിന്​ കുറുകെയാണ് പാലം നിർമിച്ചിരിക്കുന്നത്. സംസ്ഥാന പൊതുമരാമത്ത് വകുപ്പി​ൻെറ ഫണ്ടിൽനിന്ന് നാലുലക്ഷം രൂപയാണ് നിർമാണ പ്രവർത്തനത്തിനുവേണ്ടി അനുവദിച്ചിരിക്കുന്നത്. പാലത്തി​ൻെറ കൈവരികൾ തകർന്നുകിടക്കാൻ തുടങ്ങിയിട്ട്​ വർഷങ്ങളായി. രണ്ടുവർഷം മുമ്പ്​ ജീപ്പിടിച്ച്​ വാഹനത്തി​ൻെറ അവശേഷിച്ച കൈവരികളും തകർന്നു. കൈവരികൾ തകർന്നതിനാൽ നിരവധി അപകടങ്ങൾ ഇവിടെ ഉണ്ടായിട്ടുണ്ട്. പാലത്തിൽനിന്ന് വാഹനങ്ങൾ കട്ടപ്പനയാറിൽ പതിച്ച്​ പല അപകടങ്ങളും ഉണ്ടായിട്ടുണ്ട്. പ്രതിദിനം ആയിരക്കണക്കിന് വാഹനങ്ങളാണ് ഈ പാലത്തിലൂടെ കടന്നുപോകുന്നത്. വീതി കുറവായതിനാൽ രണ്ട് വാഹനങ്ങൾ ഒരുമിച്ച് കടന്നുപോകുമ്പോൾ ആളുകൾക്ക് നടന്നുപോകാൻ കഴിയില്ല. കൈവരികൾ തകർന്നതിനാൽ കുട്ടികളടക്കമുള്ള ആളുകൾ പാലത്തിലൂടെ സഞ്ചരിക്കുമ്പോൾ നദിയിൽവീണ്​ അപകടമുണ്ടാകാൻ സാധ്യതയുള്ളതിനാൽ വളരെ ഭയത്തോടെയാണ് കഴിഞ്ഞിരുന്നത്. പാലത്തി​ൻെറ കൈവരികൾ പുനർനിർമിക്കാൻ തുക വകയിരുത്തിയതോടെ വർഷങ്ങളായുള്ള പ്രദേശവാസികളുടെ ആ​ഗ്രഹമാണ് സഫലമാകുന്നത്. പാലത്തി​ൻെറ കൈവരികൾ അതിവേഗം പൂർത്തിയാക്കി മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കാനാണ് പി.ഡബ്ല്യു.ഡിയുടെ തീരുമാനം. പാലത്തി​ൻെറ കൈവരികൾ പൊളിച്ചുമാറ്റാൻ തുടങ്ങി. ഒരു മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാനാണ് ശ്രമം നടക്കുന്നത്. TDL KTPA IRUPATHEKKAR BRIDGE കട്ടപ്പന ഇരുപതേക്കർ പാലത്തി​ൻെറ കൈവരികൾ പൊളിച്ചുമാറ്റുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.