കട്ടപ്പന: 21 വർഷം പിന്നിട്ട . പദ്ധതി പൂർത്തീകരണത്തിന് 16 കോടി കൂടി അനുവദിച്ചു. മൂന്ന് വില്ലേജുകളിലെ ഒരുലക്ഷത്തിലധികം ആളുകൾക്ക് നേട്ടമുണ്ടാകും. ആലടി കുരിശുമല ശുദ്ധജല പദ്ധതിയുടെ വൈദ്യുതീകരണ ജോലികൾക്കും പമ്പ്ഹൗസ് ഉൾെപ്പടെ സ്ഥാപിക്കാനുമാണ് തുക അനുവദിച്ചത്. അയ്യപ്പൻകോവിൽ, കാഞ്ചിയാർ, കട്ടപ്പന വില്ലേജുകളുടെ പരിധിയിലെ ശുദ്ധജല ക്ഷാമത്തിന് പരിഹാരം കാണാൻ ലക്ഷ്യമിട്ട് തുടങ്ങിയ പദ്ധതിയാണ് വീണ്ടും സജീവമാകുന്നത്. വൈദ്യുതീകരണ പ്രവർത്തനങ്ങൾക്ക് 1073 ലക്ഷവും പമ്പ്ഹൗസും മറ്റും സ്ഥാപിക്കാൻ 578.8 ലക്ഷവുമാണ് ഇപ്പോൾ അനുവദിച്ചിരിക്കുന്നത്. തോണിത്തടിയിലും ആലടി മലമുകളിലുമായി രണ്ട് ട്രാൻസ്‌ഫോർമറുകൾ സ്ഥാപിക്കും. കൂടാതെ കൽത്തൊട്ടി, നരിയമ്പാറ എന്നിവിടങ്ങളിൽ പമ്പ്ഹൗസുകളും നിർമിക്കും. ആലടി മലമുകളിൽ സബ് സ്‌റ്റേഷനും സ്ഥാപിക്കും. ഈ ജോലികളുടെ ടെൻഡർ നടപടികൾ പൂർത്തിയാക്കി ഫെബ്രുവരി പകുതിയോടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാനാകുമെന്നാണ് ജല അതോറിറ്റി പ്രോജക്ട് വിഭാഗത്തിൻെറ വിലയിരുത്തൽ. ജലലഭ്യതയുടെ കുറവ് പരിഹരിക്കാൻ 300 ലക്ഷം രൂപയുടെ മറ്റൊരു പ്രോജക്ടും തയാറാക്കിയിട്ടുണ്ട്. തോണിത്തടിയിൽ പെരിയാറിന് കുറുകെ ചെക്ക്ഡാം നിർമിച്ച് ജലലഭ്യത ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. ഈ പദ്ധതിക്കും ഉടൻ അനുമതി ലഭിക്കുമെന്നാണ് വിലയിരുത്തൽ. അയ്യപ്പൻകോവിൽ, കാഞ്ചിയാർ, കട്ടപ്പന വില്ലേജുകളുടെ പരിധിയിലെ ഒരു ലക്ഷത്തിലധികം ഗുണഭോക്താക്കൾക്കാണ് പദ്ധതി വഴി നേട്ടമുണ്ടാകുക. TDL WATER PLANT ALADY ശുദ്ധജല വിതരണപദ്ധതിക്ക് ആലടി കുരിശുമലയിൽ സ്ഥാപിച്ചിരിക്കുന്ന വാട്ടർ ട്രീറ്റ്മൻെറ് പ്ലാൻറ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.