പന്നിമറ്റം: വനം വകുപ്പിൻെറ എൻ.ഒ.സി ലഭിക്കാത്തതിനെ തുടർന്ന് ആദിവാസി മേഖലയുൾപ്പെടുന്ന പ്രദേശങ്ങളിലെ വികസന പ്രവർത്തനങ്ങൾക്ക് തടസ്സം ഉണ്ടാകുന്നതായി ആക്ഷേപം. വെള്ളിയാമറ്റം പഞ്ചായത്തിലെ പട്ടയരഹിത മേഖലകളായ പൂമാല, മേത്തൊട്ടി, കൂവക്കണ്ടം, നാളിയാനി, കുളപ്രം, പൂച്ചപ്ര, വാർഡുകളിൽ റോഡ് വികസനത്തിന് പദ്ധതി തയാറാക്കി തുക നീക്കിെവച്ച് വനം വകുപ്പിൻെറ അനുമതിക്കായി 2020 ജൂൺ മാസം അപേക്ഷ സമർപ്പിച്ചെങ്കിലും അത് നഷ്ടമാകുന്ന സാഹചര്യമാണ്. ഒരു കോടിക്ക് മുകളിലുള്ള വികസന പ്രവർത്തനങ്ങളാണിത്. അപേക്ഷ നൽകി എട്ടു മാസമായിട്ടും ഫോറസ്റ്റ് എൻ.ഒ.സി ലഭിക്കാത്തതുമൂലം പ്രവർത്തി ടെൻഡർ ചെയ്യുന്നതിനോ നിർമാണം നടത്തുന്നതിനോ കഴിയാത്ത സ്ഥിതിയാണ്. വെള്ളിയാമറ്റം ആദിവാസി മേഖലകളിലെ റോഡുകൾ പ്രളയാനന്തരം കാൽനടയാത്ര പോലും സാധ്യമല്ലാത്ത വിധം ദുഷ്കരമാണ്. ഈ മേഖലകളിൽ സ്ഥിരതാമസക്കാരായ സാധാരണ ജനങ്ങൾക്ക് അത്യാവശ്യമായി ആശുപത്രിയിൽ പോകുന്നതിനു പോലും കഴിയാത്ത സാഹചര്യമാണ്. വനം വകുപ്പ് അധികാരികൾ വരുത്തിയ വീഴ്ച സാധാരണ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് വെള്ളിയാമറ്റം പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ മോഹൻ ദാസ് പുതുശ്ശേരി പറഞ്ഞു. കെ.പി.എം.എസ് ശാഖാസമ്മേളനം തൊടുപുഴ :കെ.പി.എം.എസ് തൊടുപുഴ യൂനിയന് കീഴിലുള്ള ശാഖ സമ്മേളനങ്ങൾ ഫെബ്രുവരി ഏഴ് മുതൽ 21വരെ നടക്കും. സമ്മേളനങ്ങൾ യൂനിയൻ, സംസ്ഥാന നേതാക്കൾ ഉദ്ഘാടനം ചെയ്യും. 7 ന് ഉടുമ്പന്നൂർ, ശാസ്താംപാറ, തലയനാട്, അറക്കുളം. 14 ന് കാഞ്ഞാർ, മുട്ടം, ഒളമറ്റം, പുള്ളിക്കാനം 21ന് മുള്ളരിങ്ങാട്, വെള്ളക്കയം, തുരുത്തിക്കലോടി, മുള്ളൻ കുത്തി ശാഖകളുടെയും വാർഷികങ്ങൾ നടക്കുെമന്ന് യൂനിയൻ സെക്രട്ടറി പ്രകാശ് തങ്കപ്പൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.