തൊടുപുഴ: കെ.എസ്.ആർ.ടിസിയുടെ സൈറ്റ്സീയിങ് സർവിസ് കാന്തല്ലൂരിലേക്കും. ഞായറാഴ്ച സർവിസിന് തുടക്കം കുറിക്കാനാണ് ഒരുക്കം. മാട്ടുപ്പെട്ടി, കുണ്ടള, ടോപ്സ്റ്റേഷൻ റൂട്ടിൽ സൈറ്റ്സീയിങ് ബസ് ഓടിത്തുടങ്ങിയിരുന്നു. ഇതു വിജയമായതോടെയാണ് മൂന്നാറിൽ നിന്ന് 65 കിലോമീറ്റർ ദൂരെ കാന്തല്ലൂരിലേക്കും സർവിസ് തുടങ്ങുന്നത്. മൂന്നാർ ഡിപ്പോയിൽനിന്ന് രാവിലെ 9.30 നു പുറപ്പെട്ട് ലക്കം വെള്ളച്ചാട്ടം, മറയൂർ ചന്ദനക്കാടുകൾ, മുനിയറകൾ, കാന്തല്ലൂരിലെ പഴം- പച്ചക്കറിത്തോട്ടങ്ങൾ എന്നിവ കാണാൻ സൗകര്യമൊരുക്കി വൈകിട്ട് 5നു മടങ്ങിയെത്തും വിധമാണ് ഈ സർവിസ് ക്രമീകരിച്ചിരിക്കുക. ഒരാൾക്ക് 300 രൂപയാണ് നിരക്ക്. മൂന്നാർ-ടോപ്സ്റ്റേഷൻ റൂട്ടിൽ ഓടുന്ന ബസിന് ഇതുവരെ 2,61,300 രൂപ വരുമാനം ഉണ്ടാക്കാനായി. 250 രൂപയാണ് ഈ റൂട്ടിൽ ഒരാൾക്ക് ടിക്കറ്റ് നിരക്ക്. പഴയ മൂന്നാർ ഡിപ്പോയിൽനിന്ന് രാവിലെ ഒൻപതിനാണ് ടോപ് സ്റ്റേഷനിലേക്ക് സർവിസ്. ടീ മ്യൂസിയം, റോസ് ഗാർഡൻ, ഫോട്ടോ പോയൻറ്, മാട്ടുപ്പട്ടി, എക്കോ പോയൻറ്, കുണ്ടള വഴി ടോപ് സ്റ്റേഷനിലെത്തി മടങ്ങും. എല്ലായിടങ്ങളിലും സഞ്ചാരികൾക്ക് ചുറ്റിക്കാണുന്നതിന് സമയം അനുവദിക്കുന്നുണ്ട്. കെ.എസ്.ആർ.ടി.സി ബസിൽ 100 രൂപ നിരക്കിൽ വിനോദ സഞ്ചാരികൾക്ക് താമസിക്കുന്നതിനുള്ള സ്ലീപ്പർ കോച്ച് സംവിധാനം ആരംഭിച്ചതും വിജയമാണെന്ന് ഡിപ്പോ അധികൃതർ പറഞ്ഞു. മൂന്ന് ബസുകളിലായി 48 പേർക്ക് താമസിക്കാവുന്ന സംവിധാനമാണ് ഡിപ്പോയിലുള്ളത്. മറ്റ് സുഗന്ധവ്യജ്ഞനങ്ങൾക്ക് വിലയില്ല; പ്രതീക്ഷയായി ജാതിക്ക വിലയിൽ കുതിപ്പ് Leed pege 4 തൊടുപുഴ: ജാതിക്ക വിലയിൽ പ്രതീക്ഷയർപ്പിച്ച് ഹൈറേഞ്ചിലെ കർഷകർ. മുൻകാലങ്ങളെ അപേക്ഷിച്ച് ഇരട്ടി വിലയാണ് ജാതിക്കക്കും ജാതിപത്രിക്കും ഇപ്പോൾ ലഭിക്കുന്നത്. കുരുമുളകിനും ഗ്രാമ്പുവിനും ഉൾപ്പെടെ വിലയിടിഞ്ഞിരിക്കെ ജാതിക്കാക്ക് ലഭിക്കുന്ന ഉയർന്നവില കർഷകർക്ക് ആശ്വാസമാണ്. കാർഷിക ഉൽപന്നങ്ങളിൽ ഏലക്ക ഒഴികെയുള്ളവക്ക് വിലയില്ലാത്ത പശ്ചാത്തലത്തിൽ പ്രത്യേകിച്ചും. മുന്തിയ ഇനം ജാതിപത്രി ഒരു കിലോക്ക് നിലവിൽ രണ്ടായിരത്തിലേറെയാണ് വില. ജാതിക്കക്ക് 370-390 ഉം. ഇടക്ക് ഉയർന്ന വില ലഭിച്ചിരുന്ന ജാതിയുടെ വില പിന്നീട് കുത്തനെ കുറയുകയായിരുന്നു. പടിപടിയായി ഉയർന്നാണ് ഇപ്പോഴത്തെ മെച്ചപ്പെട്ട വിലയിലെത്തിയത്. ഈ വർഷം പെയ്‌ത തുടർച്ചയായ മഴമൂലം വിളവ് കുറവാണ്. ഉയർന്ന വില ലഭിക്കുന്നതിനാൽ ഈ കുറവ് പരിഹരിക്കാനാകുമെന്നാണ് കർഷകരുടെ പ്രതീക്ഷ. പ്രളയാനന്തരം ചില തോട്ടങ്ങളിൽ ജാതിമരങ്ങൾ ഉണങ്ങിപ്പോകുന്ന അവസ്ഥയുണ്ടായി. പ്രളയത്തെത്തുടർന്നുണ്ടായ കാലവർഷത്തിലും ധാരാളം മരങ്ങൾ നശിച്ചിരുന്നു. ഇപ്പോൾ ലഭിക്കുന്ന ഉയർന്നവില കൃഷിക്ക് കൂടുതൽ പരിഗണന നൽകാൻ ഹൈറേഞ്ച് കർഷകർക്ക് പ്രേരണയാണ്. തരിശുഭൂമിയിൽപോലും കൃഷി ചെയ്യാൻ കഴിയുന്നതാണ് ജാതിച്ചെടികൾ. കടുത്ത വേനലിൽ ജലസേചനം നടത്താനുള്ള സൗകര്യം ഉണ്ടാകണമെന്ന് മാത്രം. വളവും കീടനാശിനികളുമൊന്നും കാര്യമായി പ്രയോഗിച്ചില്ലെങ്കിലും വിള ലഭിക്കുമെന്ന പ്രത്യേകതയാണ് ജാതി കൃഷിയിലേക്ക് ധാരാളംപേരെ ആകർഷിക്കുന്നത്. കുരുമുളകിനും കാപ്പിക്കും ഗ്രാമ്പുവിനുമൊന്നും വില കിട്ടുന്നില്ലെന്നതിൽ കർഷകർ കണ്ണീരിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.