യു.ഡി.എഫ് നേതൃയോഗം ബുധനാഴ്​ച

തൊടുപുഴ: പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരള യാത്രയുടെ മുന്നൊരുക്കങ്ങൾക്കായി യു.ഡി.എഫ് ജില്ല നേതൃയോഗം ബുധനാഴ്ച വൈകീട്ട്​ 3.30ന് തൊടുപുഴ മാതാഷോപ്പിങ്​ ആർക്കേഡിൽ നടക്കും. ജാഥാ കോഓഡിനേറ്റർ വി.ഡി സതീശൻ എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്യും. യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻമാർ, കൺവീനർമാർ, ഘടകക്ഷികളുടേ സംസ്​ഥാന കമ്മിറ്റി അംഗങ്ങൾ, ജില്ല ഭാരവാഹികൾ നിയോജകമണ്ഡലം പ്രസിഡൻറുമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കണമെന്ന് യു.ഡി.എഫ്​ ജില്ല ചെയർമാൻ അഡ്വ. എസ്​. അശോകനും കൺവീനർ പ്രഫ. എം.ജെ. ജേക്കബും അറിയിച്ചു. കട്ടപ്പന-കുന്തളംപാറ റോഡ് നവീകരണം ആരംഭിച്ചു കട്ടപ്പന: സഞ്ചാരയോഗ്യമല്ലാതെ കിടന്ന കട്ടപ്പന മാര്‍ക്കറ്റ് ജങ്​ഷന്‍-വട്ടുകുന്നേല്‍പ്പടി -കുന്തമളംപാറ റോഡി​ൻെറ മെയിൻറനന്‍സ് ആരംഭിച്ചതായി റോഷി അഗസ്​റ്റിന്‍ എം.എൽ.എ അറിയിച്ചു. പൊതുമരാമത്ത് വകുപ്പി​ൻെറ കീഴിലുള്ള റോഡിന് വകുപ്പ്​ മന്ത്രിയോട് അഭ്യർഥിച്ചതനുസരിച്ച്​ 15 ലക്ഷം രൂപ അനുവദിച്ചു ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാക്കിയാണ് നിര്‍മാണം ആരംഭിച്ചിട്ടുള്ളത്. 30 ദിവസത്തിനകം പൂര്‍ത്തീകരിക്കും. പ്രളയത്തെത്തുടര്‍ന്ന് സഞ്ചാരയോഗ്യമല്ലാതായി തീര്‍ന്ന നിയോജകമണ്ഡലത്തിലെ ഒട്ടുമിക്ക റോഡുകളുടെയും നവീകരണത്തിന് തുക അനുവദിച്ചിട്ടുള്ളതായും സമയബന്ധിതമായി നവീകരണം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ തുടര്‍നടപടി സ്വീകരിച്ചുവരുകയാണെന്നും എം.എൽ.എ പറഞ്ഞു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.