തിരക്കുവന്നപ്പോൾ തൊടുപുഴയിൽ കെ.എസ്​.ആർ.ടി.സി സർവിസ്​ മുടങ്ങുന്നു

* പ്രശ്​നം കണ്ടക്​ടർ ക്ഷാമ​െമന്ന്​ അധികൃതർ തൊടുപുഴ: കോവിഡ്​ കാലമാണെങ്കിലും യാത്രക്കാരുടെ എണ്ണം കൂടുന്നതിനിടെ കെ.എസ്​.ആർ.ടി.സി ബസ്​ സർവിസ്​ മുടങ്ങുന്നു. കണ്ടക്​ടർമാരുടെ ക്ഷാമമാണ്​ സർവിസ്​ മുടക്കത്തിന്​ കാരണം. ആവശ്യത്തിലേറെ ഡ്രൈവർമാരാണ് തൊടുപുഴ ഡിപ്പോയിലുള്ളത്. എന്നാൽ, കണ്ടക്​ടർമാരെ ഇവിടേക്ക് നിയമിക്കാൻ അധികൃതർ തയാറാകുന്നില്ല. ഇതോടെയാണ്​ നിലവിൽ ആരംഭിച്ച സർവിസുകൾ പോലും കൃത്യമായി ഓടിക്കാൻ കഴിയാതെ പ്രതിസന്ധിയിലായത്. അധികമുള്ള ഡ്രൈവർമാർ ഒപ്പിട്ടശേഷം വെറുതേ ഇരിക്കുമ്പോൾ കണ്ടക്​ടർമാർ ഇല്ലാത്തതിനാൽ ബസുകൾ വിശ്രമ​ിക്കേണ്ട സ്ഥിതിയാണ്​. 120 ഡ്രൈവർമാരാണ്​ ഇവിടെയുള്ളത്​. ഓപറേറ്റ്​ ​െചയ്യുന്ന സർവിസുകളുടെ എണ്ണം പരിഗണിച്ചാൽ ഇതിൽ 70 പേർ അധികമാണ്​. കണ്ടക്​ടർമാരാക​ട്ടെ 50 താഴെ പേരാണുള്ളത്​. ബസുകൾ ഉണ്ടെങ്കിലും കണ്ടക്​ടർക്ഷാമത്തെ തുടർന്ന് പഴയ സർവിസുകൾ പകുതിയോളം പുനരാരംഭിക്കാൻ കഴിഞ്ഞിട്ടില്ല. ഇത് പ്രധാനമായും ഗ്രാമീണ റൂട്ടുകളിൽ ഉണ്ടായിരുന്ന ഓർഡിനറി സർവിസുകൾ അടക്കമാണ്​. നേരത്തേ കണ്ടക്​ടർമാരുടെ കുറവ് പരിഹരിക്കാൻ എം പാനൽ ആയി ഉദ്യോഗാർഥികളെ നിയോഗിച്ചിരുന്നു. എന്നാൽ, എം പാനൽ ജീവനക്കാരെ പിരിച്ചുവിട്ടതോടെയാണ് കണ്ടക്​ടർ ക്ഷാമം രൂക്ഷമായത്. മറ്റ് ചില ഡിപ്പോകളിൽ ആവശ്യത്തിൽ കൂടുതൽ കണ്ടക്​ടർമാർ ഉണ്ടെങ്കിലും ഇവരെ ആവശ്യമുള്ള ഡിപ്പോകളിലേക്ക് മാറ്റി പ്രശ്നം പരിഹരിക്കാൻ ബന്ധപ്പെട്ട അധികാരികൾ നടപടി സ്വീകരിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് ആരോപണമുണ്ട്. സ്വകാര്യ ബസുകൾ 90 ശതമാനവും സർവിസ് പുനരാരംഭിച്ചെങ്കിലും കണ്ടക്​ടർമാർ ഇല്ലെന്ന പേരിൽ ഒട്ടേറെ സർവിസുകൾ മുടക്കുന്ന കെ.എസ്.ആർ.ടി.സിയുടെ നടപടി യാത്രക്കാരെ ദുരിതത്തിലാക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.