കട്ടപ്പന: വാട്ടർ അതോറിറ്റിയുടെ ആദ്യകാല കുടിവെള്ള പദ്ധതിയായ സ്കൂൾ കവല പമ്പ് ഹൗസ് അടച്ചുപൂട്ടിയിട്ട് നാലുമാസം. 1973ൽ ആരംഭിച്ച പദ്ധതിയാണ് വാട്ടർ അതോറിറ്റിയുടെ അനാസ്ഥയിൽ പ്രവർത്തനരഹിതമായത്. 300 കുടുംബങ്ങൾ കുടിവെള്ളത്തിനായി ഈ പദ്ധതിയെയാണ് ആശ്രയിക്കുന്നത്. കട്ടപ്പനയിൽ സ്കൂൾ കവല പമ്പ് ഹൗസിലും പ്രിൻറ് കോസ് പടിക്കലും രണ്ട് കുഴൽകിണറുകളാണ് വാട്ടർ അതോറിറ്റിക്കുള്ളത്. ഇതിൽ പ്രിൻറ്കോസ് പടിക്കലെ മോട്ടർ മിക്കവാറും പ്രവർത്തനരഹിതമാണ്. ഈ മോട്ടോർ നന്നാക്കുന്നതിനുപകരം സ്കൂൾ കവല പമ്പ് ഹൗസിലെ മോട്ടോർ അഴിച്ചെടുത്ത് ഇവിടെ സ്ഥാപിച്ചു. ഇതോടെ പമ്പ് ഹൗസിൽനിന്നുള്ള പമ്പിങ് നിലക്കുകയും നാലുമാസമായി അടഞ്ഞുകിടക്കുകയുമാണ്. ഈ മേഖലയിൽ പല വീടുകളിലും ആഴ്ചകളായി കുടിവെള്ളം മുടങ്ങിയ സ്ഥിതിയാണ്. ഒരുവർഷം മുമ്പ് വാട്ടർ അതോറിറ്റിയുടെ കുഴൽക്കിണർ വറ്റിയപ്പോൾ നഗരസഭ പ്രത്യക തുക മാറ്റിെവച്ച് പുതിയ കുഴൽക്കിണർ നിർമിച്ചാണ് പ്രശ്നം പരിഹരിച്ചത്. പല പരാതികളും ഉണ്ടായിട്ടും വാട്ടർ അതോറിറ്റി പമ്പ് ഹൗസ് തുറന്ന് കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണാൻ ശ്രമിക്കുന്നിെല്ലന്ന പരാതിയും ഉയരുന്നുണ്ട്. വാട്ടർ അതോറിറ്റിയുടെ കെടുകാര്യസ്ഥത അവസാനിപ്പിച്ച് ജനങ്ങളുടെ കുടിവെള്ളപ്രശ്നത്തിന് പരിഹാരം കണ്ടിെല്ലങ്കിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വാട്ടർ അതോറിറ്റി ഓഫിസ് ഉപരോധിക്കുമെന്ന് കൗൺസിലർ സോണിയ ജെയ്ബി പറഞ്ഞു. ഫോട്ടോ TDL pumb house വാട്ടർ അതോറിറ്റിയുടെ സ്കൂൾ കവലയിലെ പമ്പ് ഹൗസ് അടച്ചുപൂട്ടിയ നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.