തൊടുപുഴ: ഫെബ്രുവരി ഒന്ന് മുതൽ രണ്ടുമാസത്തേക്ക് ഇരവികുളം ദേശീയോദ്യാനത്തിൽ വിനോദസഞ്ചാരികൾക്ക് പ്രവേശനമുണ്ടാകില്ല. വരയാടുകളുടെ പ്രജനനകാലം ആരംഭിച്ചതിനാലാണ് ഉദ്യാനവും വിനോദസഞ്ചാര കേന്ദ്രമായ രാജമലയും അടയ്ക്കുന്നത്. വരയാടുകൾക്ക് സുരക്ഷിതമായ പ്രജനനകാലം ഉറപ്പാക്കുന്നതിനും കുഞ്ഞുങ്ങൾക്ക് സന്ദർശക സാന്നിധ്യംകൊണ്ട് ഉണ്ടാകാവുന്ന ബുദ്ധിമുട്ടികൾ ഒഴുവാക്കുന്നതിനുമാണ് ഉദ്യാനം അടച്ചിടുന്നത്. പ്രജനനകാലത്തോട് അനുബന്ധിച്ച് കഴിഞ്ഞവർഷം ജനുവരി 20ന് അടച്ച ഉദ്യാനം കൊവിഡിനെ തുടർന്നുണ്ടായ ലോക്ഡൗൺ കാരണം ഏഴു മാസത്തിന് ശേഷം ആഗസ്റ്റ് 19നാണ് തുറന്നത്. ലോക്ഡൗൺ ഇളവുകളും അവധിക്കാലവും ആരംഭിച്ചതോടെ ഡിസംബർ, ജനുവരി മാസങ്ങളിലായി ദേശീയോദ്യാനത്തിലേക്ക് എത്തുന്നവരുടെ എണ്ണത്തിൽ വലിയ വർധനയുണ്ടായി. ദിവസവും ശരാശരി 2000 സഞ്ചാരികൾ ഇപ്പോൾ ഇവിടെയെത്തുന്നുണ്ട്. ഏപ്രിൽ ആദ്യമാകും ഇനി ഉദ്യാനം സഞ്ചാരികൾക്ക് തുറന്നുനൽകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.