പീരുമേട്: പാമ്പനാറ്റിലെ വൻകിട തേയിലത്തോട്ടങ്ങളായ ബഥേൽ, പോബ്സ് തോട്ടങ്ങളിലെ പ്രതിസന്ധി തൊഴിലാളികളെ ദുരിതത്തിലാക്കുന്നു. നിത്യവൃത്തിക്കുപോലും പണമില്ലാതെ തൊഴിലാളികൾ ക്ലേശിക്കുന്നു. ബഥേൽ തോട്ടത്തിൽ കഴിഞ്ഞ നാലുമാസമായി ശമ്പളവിതരണം മുടങ്ങിയ നിലയിലാണ്. തൊഴിൽ വകുപ്പും ട്രേഡ് യൂനിയനും മാനേജ്മൻെറും ചർച്ചനടത്തി ശമ്പളം നൽകാമെന്ന് തീരുമാനമായെങ്കിലും വിതരണം നടത്തിയിട്ടില്ല. സർക്കാർ നൽകുന്ന സൗജന്യകിറ്റാണ് ഏക ആശ്രയം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നതിനാൽ കുട്ടികളെ പഠനത്തിനയക്കാനും കുട്ടികളുടെ ബസ് കൂലി നൽകാനും രക്ഷിതാക്കൾ വിഷമിക്കുകയാണ്. തേയിലക്ക് െറേക്കാഡ് വില വിപണിയിൽ ലഭിക്കുമ്പോഴും ശമ്പളം നൽകാൻ സാധിക്കാത്തത് മാനേജ്മൻെറിൻെറ കെടുകാര്യസ്ഥതയാെണന്ന് തൊഴിലാളികൾ പറയുന്നു. പോബ്സ് തോട്ടം ലോക്ക് ഔട്ട് ചെയ്തത് തൊഴിലാളികളെ പട്ടിണിയിലാക്കി. തോട്ടത്തിലെ മുൻ ഉടമയുടെ മാനേജർ 38 ഏക്കർ കൈവശപ്പെടുത്തിയതിലെ തർക്കമാണ് പോബ്സ് മാനേജ്മൻെറ് ലോക്ക് ഔട്ട് ചെയ്യാൻ കാരണം. ഇതിൻെറ തർക്കം കോടതിയിൽ എത്തുകയും കേസ് നടക്കുന്നതിനിടയിലാണ് തോട്ടം പൂട്ടിയത്. തൊഴിൽ പ്രശ്നങ്ങളില്ലാതെ നിയമവിരുദ്ധമായി തോട്ടം ലോക്ക് ഔട്ട് ചെയ്തിട്ടും തുറന്ന് പ്രവർത്തിപ്പിക്കാൻ തൊഴിൽ വകുപ്പിനും സാധിക്കുന്നില്ല. തോട്ടങ്ങളിലെ ശമ്പളവിതരണം മുടങ്ങിയത് പാമ്പനാറ്റിലെ വ്യാപാര സ്ഥാപനങ്ങളെ ബാധിച്ചു. പീരുമേട്ടിലെ ഏക ചന്തയായ പമ്പനാറ്റിലാണ് ചന്ത ദിവസമായ ഞായറാഴ്ച തൊഴിലാളികൾ അവശ്യസാധനങ്ങൾ ഉൾപ്പെടെ വാങ്ങാൻ എത്തിയിരുന്നത്. നൂറുകണക്കിന് ആളുകൾ എത്തിയിരുന്ന ഞായാറാഴ്ച ഇപ്പോൾ നാമമാത്രമായ ആളുകളാണ് എത്തുന്നത്. ഇത് കച്ചവട സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.