പ്രളയത്തില്‍ സര്‍വവും നഷ്​ടപ്പെട്ടു; ദുരിതാശ്വാസ തുകപോലും ലഭിക്കാതെ നാല്​ കുടുംബം

കട്ടപ്പന: 2018ലെ പ്രളയത്തിൽ വീടുള്‍പ്പെടെ സകലതും നഷ്​ടമായിട്ടും ദുരിതാശ്വാസ തുകപോലും ലഭിക്കാതെ നാല്​ കുടുംബം. ഉരുള്‍പൊട്ടലില്‍ വീട് തകര്‍ന്ന മുളകരമോട് സ്വദേശികളായ സന്തോഷ്, പേക്കാട് ജിജി ജോസഫ്, പാറക്കടവ് തവളപ്പാറ സ്വദേശി ഹരി, കുന്തളംപാറ സ്വദേശി മിനി രാധാകൃഷ്ണന്‍ എന്നിവരാണ് ഇപ്പോഴും സര്‍ക്കാറിൻെറ കനിവ്​ കാത്ത് വാടകവീട്ടില്‍ കഴിയുന്നത്. നഗരസഭ പരിധിയില്‍നിന്ന്​ കഴിഞ്ഞ പ്രളയത്തില്‍ വീട് പൂര്‍ണമായും തകര്‍ന്നുപോയ അഞ്ച് കുടുംബത്തിനാണ് 10 ലക്ഷം രൂപയടങ്ങിയ ദുരിതാശ്വാസ സഹായം അനുവദിച്ചത്. എന്നാൽ, വർഷം മൂന്നായിട്ടും ഇവർക്ക് ഇതുവരെയും സഹായമോ വീടോ ലഭിച്ചില്ല. ഒരു ആയുസ്സി​ൻെറ പ്രയത്‌നമാണ് അന്ന് ഒരുനിമിഷംകൊണ്ട് മണ്‍കൂനയായി മാറിയത്. തലനാരിഴക്കാണ് സന്തോഷും കുടുംബവും വലിയ അപകടത്തില്‍നിന്ന്​ രക്ഷപ്പെട്ടത്. അന്നത്തെ മഴയും മണ്ണിടിച്ചിലിലും സന്തോഷ​ിനും കുടുംബത്തിനും അവശേഷിച്ചത് വീടി​ൻെറ ഒരുഭാഗം മാത്രമാണ്. സംസ്ഥാന സര്‍ക്കാറി​ൻെറ പ്രളയ ദുരിതാശ്വാസ പദ്ധതിപ്രകാരം വീടുകള്‍ പൂര്‍ണമായും തകര്‍ന്നവര്‍ക്കുള്ള 10 ലക്ഷം രൂപ ഇവര്‍ക്ക് അനുവദി​െച്ചങ്കിലും ഇപ്പോഴും സന്തോഷും കുടുംബവും ഉൾപ്പെടെ വീട് നഷ്​ടപ്പെട്ട മറ്റുള്ള കുടുംബങ്ങളും വാടകവീട്ടിലാണ് അന്തിയുറങ്ങുന്നത്. ഇവർ താമസിച്ചിരുന്ന സ്ഥലത്ത്​ വീട് നിർമിക്കാൻ കഴിയി​ല്ല. ദുരിതാശ്വാസ തുക വാങ്ങാൻ സര്‍ക്കാര്‍ ഓഫിസുകളിൽ കയറിയിറങ്ങിയെങ്കിലും ലഭിച്ചില്ല. തുക ലഭിക്കുന്നതില്‍ എന്താണ് തടസ്സം നേരിടുന്നതെന്ന്​ വ്യക്തമാകുന്നില്ലെന്നും ഇവര്‍ പറയുന്നു. ജിജി ജോസഫ്, ഹരി, മിനി രാധാകൃഷ്ണന്‍ എന്നിവരും വാടകക്ക്​ താമസിക്കുകയാണ്. എല്ലാവരും കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലൂടെയാണ് കടന്നുപോകുന്നത്. അടുത്ത മഴക്കാലം ആരംഭിക്കുന്നതിന്​ മു​െമ്പങ്കിലും സ്വന്തം വീട്ടിലേക്ക് മാറണമെന്ന ആഗ്രഹത്തിലാണ് ഇവര്‍. അതിന് സർക്കാറി​ൻെറ കനിവ് കാത്ത്​ കഴിയുകയാണിവർ. TDL SANTHOSHS HOUSE പ്രളയത്തിൽ തകർന്ന സന്തോഷി​ൻെറ വീടി​ൻെറ അവശേഷിച്ച ഭാഗം യൂത്ത്ഫ്രണ്ട്-എം പ്രവർത്തകർ രക്തദാനം നടത്തും തൊടുപുഴ: കെ.എം. മാണിയുടെ 88ാം ജന്മദിനാഘോഷത്തി​ൻെറ ഭാഗമായി യൂത്ത്ഫ്രണ്ട്-എം ജില്ല കമ്മിറ്റി നേതൃത്വത്തിൽ ശനിയാഴ്​ച 88 യൂത്ത്ഫ്രണ്ട് പ്രവർത്തകർ രക്തദാനം നടത്തുന്നമെന്ന്​ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളി​െല അഞ്ച് സൻെററിലാണ് രക്തദാനം സംഘടിപ്പിച്ചിട്ടുള്ളത്. ഇടുക്കി ജില്ല ആശുപത്രി ബ്ലഡ് ബാങ്കിൽ നടക്കുന്ന രക്തദാന ക്യാമ്പ്​ ജില്ല പ്രസിഡൻറ് ഷിജോ തടത്തിൽ ഉദ്ഘാടനം ചെയ്യും. തൊടുപുഴ ഐ.എം.എയിൽ നടക്കുന്ന ചടങ്ങ് പാർട്ടി ഉന്നതാധികാര സമിതി അംഗം പ്രഫ. കെ.ഐ. ആൻറണിയും മുതലക്കോടം ഹോളിഫാമിലി ആശുപത്രിയിൽ നടക്കുന്ന ചടങ്ങ് പാർട്ടി നിയോജക മണ്ഡലം പ്രസിഡൻറ് ജിമ്മി മറ്റത്തിപ്പാറയും കട്ടപ്പന സൻെറ്​ ജോൺസ്​ ആശുപത്രിയിൽ നടക്കുന്ന ചടങ്ങ് പാർട്ടി ജില്ല പ്രസിഡൻറ് ജോസ്​ പാലത്തിനാലും മുണ്ടക്കയം മെഡിക്കൽ ട്രസ്​റ്റ്​ ആശുപത്രിയിൽ നടക്കുന്ന ചടങ്ങ് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി അലക്സ്​ കോഴിമലയും ഉദ്ഘാടനം ചെയ്യുമെന്ന് ജില്ല പ്രസിഡൻറ് അറിയിച്ചു. വാർത്തസമ്മേളനത്തിൽ ജോമി കുന്നപ്പിള്ളി, നൗഷാദ് മുക്കിൽ, റോയ്സൺ കുഴിഞ്ഞാലിൽ എന്നിവരും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.