മൂന്നാര്‍: മൂന്നാറിൽ ഗതാഗത പരിഷ്‌കാരങ്ങള്‍ നടപ്പാക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. സന്ദര്‍ശകരുടെ തിരക്കേറിയതോടെ ഗതാഗത ക്കുരുക്ക് പതിവായ സാഹചര്യത്തിലാണിത്. അവധി ദിവസങ്ങളില്‍ നിയന്ത്രണാതീതമായി സന്ദര്‍ശകരെത്തുന്ന മാട്ടുപ്പെട്ടി, മൂന്നാര്‍ ടൗണ്‍, രാജമല എന്നിവിടങ്ങളില്‍ ഗതാഗതക്കുരുക്ക് പതിവാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ വലിയവാഹനങ്ങള്‍ പഴയമൂന്നാറിലെ പഞ്ചായത്ത് പാര്‍ക്കിങ് ഗ്രൗണ്ടില്‍ നിര്‍ത്തണമെന്ന വ്യവസ്ഥയും നടപ്പാകുന്നില്ല. വഴിയോരങ്ങളില്‍ അലക്ഷ്യമായി വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതിനാൽ മറ്റ് വാഹനങ്ങള്‍ക്ക് കടന്നുേപാകാന്‍ കഴിയുന്നില്ല. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയാണ് ലക്ഷ്യം. പഞ്ചായത്ത് -പൊലീസ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് സംബന്ധിച്ച് മൂന്നാറിലെത്തുന്നവര്‍ക്ക് നിർദേശങ്ങള്‍ നല്‍കും. വിവിധ മേഖലകളില്‍ സൈന്‍ ബോര്‍ഡുകളും സ്ഥാപിക്കും. ഇരുചക്രവാഹനങ്ങള്‍ ടൗണില്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കാതെ പ്രത്യേക സംവിധാനമൊരുക്കും. പഴയമൂന്നാറിലെ പ്രൈവറ്റ് ബസ് സ്റ്റാൻഡ് അടിയന്തരമായി തുറന്നുകൊടുക്കുന്നതിനും നടപടി സ്വീകരിക്കും. അടുത്ത ദിവസം വിവിധ രാഷ്ട്രീയ പ്രവര്‍ത്തകരുമായി ചര്‍ച്ചകള്‍ നടത്താനും ദേവികുളം സബ്കലക്ടറുടെ നേതൃത്വത്തിൽ തീരുമാനമെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.