ചെറുതോണി: ഇന്ന് ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ തങ്കമണി സൻെറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് പ്ലസ് ടു വിദ്യാർഥി ജസ്വിൻ ജോസഫും പങ്കെടുക്കും. ഇന്ത്യയുടെ 72ാം റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുന്നതിനായി കേരളത്തിൽനിന്നുള്ള 26 കാഡറ്റുകേളാടൊപ്പമാണ് ഈ കൊച്ചു മിടുക്കനും പങ്കെടുക്കുന്നത്. ഇതിൻെറ മുന്നോടിയായി നവംബർ ആദ്യമാരംഭിച്ച പരിശീലന പരിപാടി ആദ്യത്തെ 30 ദിവസം കോഴിക്കോടും പിന്നെ ഡൽഹിയിലുമായിരുന്നു. ഇവിടെ പരിശീലനം വിജയകരമായി പൂർത്തിയാക്കിയാണ് ഡൽഹിക്ക് തിരിച്ചത്. ബറ്റാലിയൻ കമാൻഡിങ് ഓഫിസർ കേണൽ എച്ച്. ഷുക്കൂർ, അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ കേണൽ പങ്കജ് പാണ്ഡെ, ട്രെയിനിങ് ജെ.സി.ഒ സുബേദാർ ഹർഷകുമാർ എന്നിവരുടെ മേൽനോട്ടത്തിലാണ് പരിശീലനം പൂർത്തിയാക്കിയത്. 2016 മുതൽ തുടർച്ചയായി മികച്ച എൻ.സി.സി യൂനിറ്റിനുള്ള അവാർഡ് നേടിക്കൊണ്ടിരിക്കുന്ന തങ്കമണി സൻെറ് തോമസ് സ്കൂളിൻെറ അഭിമാന ദിവസം കൂടിയാണിന്ന്. ജസ്വിൻ പരേഡിനിറങ്ങുന്നത് കാണാൻ കാത്തിരിക്കുകയാണ് തങ്കമണി സൻെറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ മാനേജർ ഫാ. ജോൺ മുണ്ടക്കാട്ട്, പ്രിൻസിപ്പൽ ഫാ. ജയിംസ് പാലക്കാമറ്റം, വിദ്യാർഥികൾ, അധ്യാപകർ എന്നിവർ. തങ്കമണി, നീലിവയൽ പുത്തൂർ ജോസിൻെറയും ജൂലിയുടെയും മുന്നു മക്കളിൽ രണ്ടാമനാണ് ഈ കൊച്ചു മിടുക്കൻ. നെടുങ്കണ്ടം എൻ.സി.സി 33 ബറ്റാലിയൻെറ കീഴിൽ സീനിയർ ഡിവിഷനിൽനിന്നാണ് ജസ്വിൻ പങ്കെടുക്കുന്നത്. TDL JESVIN JOSEPH ജസ്വിൻ ജോസഫ് സി.പി. മാത്യുവിനെ അറസ്റ്റ് ചെയ്തത് ജനാധിപത്യവിരുദ്ധം കട്ടപ്പന: മുഖ്യമന്ത്രിക്ക് നിവേദനം നൽകാനെത്തിയ കെ.പി.സി.സി നിർവാഹക സമിതി അംഗം സി.പി. മാത്യുവിനെ ഒരുകാരണവും കൂടാതെ അറസ്റ്റ് ചെയ്ത നടപടി ജനാധിപത്യവിരുദ്ധവും പ്രതിഷേധാർഹവുമാണെന്ന് ഡി.സി.സി പ്രസിഡൻറ് അഡ്വ. ഇബ്രാഹീംകുട്ടി കല്ലാർ. പിണറായി വിജയൻെറ ഏകാധിപത്യവും ധിക്കാരവുമാണ് ഈ നടപടിയിലൂടെ പ്രകടമാകുന്നത്. ഇത്തരത്തിലുള്ള ജനാധിപത്യവിരുദ്ധ പ്രവർത്തിക്കെതിരെ ജില്ലയിലുടനീളം ശക്തമായ പ്രതിഷേധ പരിപാടികൾക്ക് കോൺഗ്രസ് പാർട്ടി നേതൃത്വം നൽകുമെന്നും സി.പി. മാത്യുവിനെതിരെ ചുമത്തിയിരിക്കുന്ന കള്ളക്കേസുകൾ പിൻവലിക്കണമെന്നും ഇബ്രാഹീംകുട്ടി കല്ലാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.