കള്ളനോട്ടുമായി പിടിയിലായ ആറുപേരെ റിമാൻഡ്​ ചെയ്തു

നെടുങ്കണ്ടം: അതിർത്തി ചെക്പോസ്​റ്റിൽ മൂന്നുലക്ഷം രൂപയുടെ കള്ളനോട്ടുമായി പിടിയിലായ മലയാളിയടക്കമുള്ള ആറുപേരെ റിമാൻഡ്​ ചെയ്തു. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി ഇവരെ അടുത്ത ദിവസം കസ്​റ്റഡിയിൽ വാങ്ങും. കൂടുതൽ വിവരങ്ങൾക്കായി തമിഴ്നാട് കേന്ദ്രീകരിച്ചും അന്വേഷണം നടത്തുമെന്നും പൊലീസ്​ പറഞ്ഞു. തമിഴ്നാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കള്ളനോട്ട് മാഫിയ സംഘത്തിലെ കണ്ണികളിൽ ചിലരാണ് പിടിയിലായ ആറംഗ സംഘമെന്നാണ്​ പൊലീസിൻെറ കണ്ടെത്തൽ. ഇവർ ആസൂത്രിതമായി കള്ളനോട്ട്് വ്യാപകമായി മാറിയെടുത്തോയെന്നും പൊലീസ്​ പരിശോധിച്ച് വരികയാണ്. പിടിയിലായവരിൽ അഞ്ചുപേർ തമിഴ്നാട് സ്വദേശികളും ഒരാൾ മലയാളിയുമാണ്. തമിഴ്നാട്ടിൽനിന്നും കള്ളനോട്ട് വിതരണം ചെയ്യാനെത്തുന്ന സംഘത്തെക്കുറിച്ച ഇടുക്കി നാർക്കോട്ടിക് ഡിവൈ.എസ്​.പിക്ക്്്്്്് ലഭിച്ച രഹസ്യവിവരത്തിൻെറ അടിസ്​ഥാനത്തിൽ കഴിഞ്ഞ നാല് ദിവസമായി നടത്തിയ പരിശോധനയിലാണ് സംഘം കുടുങ്ങിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.