തൊടുപുഴ: യു.എന്‍ സര്‍വകലാശാലയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഫോര്‍ വാട്ടര്‍ എന്‍വയോണ്‍മൻെറ് ആന്‍ഡ് ഹെല്‍ത്തിൻെറ റിപ്പോര്‍ട്ടിൻെറ അടിസ്ഥാനത്തില്‍ അപകടകരമായി നിലകൊള്ളുന്ന മുല്ലപ്പെരിയാര്‍ ഡാം പുതുക്കിപ്പണിയുവാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡൻറ് അഡ്വ. ബിജു പറയന്നിലം. നൂറിലധികം വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ഘടനാപരമായ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും ഭൂകമ്പസാധ്യത പ്രദേശത്താണ് സ്ഥിതിചെയ്യുന്നതെന്നുമാണ് ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. കേരളത്തിലെ 50 ലക്ഷത്തോളം ആളുകള്‍ക്കും ലക്ഷക്കണക്കിന് പക്ഷിമൃഗാദികള്‍ക്കും കോടാനുകോടി രൂപയുടെ കൃഷിയിടങ്ങള്‍ക്കും നാശംവിതക്കാന്‍ ഇടയുള്ള മുല്ലപ്പെരിയാര്‍ ഡാം പ്രശ്‌നം നാളിതുവരെ പരിഹരിക്കാത്തത് കേരളത്തിൻെറ രാഷ്ട്രീയ ഭരണനേതൃത്വങ്ങളുടെ പരാജയമാണെന്നും ബിജു പറയന്നിലം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.