തൊടുപുഴ: കാത്തിരിപ്പിനൊടുവിൽ മുട്ടം തുടങ്ങനാട് വ്യവസായ പ്ലോട്ടിലെ സ്പൈസസ് പാർക്കിൻെറ നിർമാണോദ്ഘാടനം ഫെബ്രുവരി ഒമ്പതിന് വൈകീട്ട് നാലിന് നടക്കും. ഏലം, ചുക്ക്, കുരുമുളക്, ജാതി, മഞ്ഞൾ, ഇഞ്ചി എന്നിങ്ങനെയുള്ള സുഗന്ധവ്യഞ്ജനങ്ങൾ കർഷകരിൽനിന്ന് സംഭരിച്ച് മൂല്യവർധിത ഉൽപന്നങ്ങളാക്കി മാറ്റുന്ന പദ്ധതിയാണ് തുടങ്ങനാട് സ്പൈസസ് പാർക്കിൽ വരുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ സംയുക്ത സംരംഭമായ പദ്ധതിക്ക് സംഭരണകേന്ദ്രം കട്ടപ്പനയിലും സംസ്കരണകേന്ദ്രം തുടങ്ങനാട്ടിലുമായിട്ടാണ് വിഭാവന ചെയ്തത്. തുടങ്ങനാട്ടിൽ 101 ഏക്കറും കട്ടപ്പനയിൽ 100 ഏക്കറും സ്ഥലമാണ് പദ്ധതിക്ക് ആവശ്യമായി വന്നതും. തുടങ്ങനാട്ടിൽ സ്വകാര്യ വ്യക്തികളിൽനിന്ന് ആദ്യം 16 ഏക്കറും അടുത്തനാളിൽ 20 ഏക്കറും ഉൾെപ്പടെ 36 ഏക്കർ മാത്രമാണ് ഏറ്റെടുക്കാൻ സാധിച്ചത്. ഇതിനിടയിൽ ഏറ്റെടുക്കുന്ന സ്ഥലത്തിൻെറ വില കുറഞ്ഞുപോയെന്ന കാരണത്താൽ സ്ഥല ഉടമകളിൽ ചിലർ കേസ് ഫയൽ ചെയ്തിരുന്നു. അടുത്തനാളിൽ അധികൃതരുമായി സ്ഥല ഉടമകൾ നടത്തിയ ചർച്ചയിൽ കേസ് പിൻവലിച്ചു. ഇതേതുടർന്നാണ് തീരുമാനം വേഗത്തിലായത്. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയവും സംസ്ഥാന വാണിജ്യ വ്യവസായ വകുപ്പും സംയുക്തമായിട്ടാണ് പദ്ധതി നടപ്പാക്കേണ്ടത്. വ്യവസായ വകുപ്പുകളുടെ ഉന്നത ഉദ്യോഗസ്ഥരുടെ മെല്ലെപ്പോക്കിൽ പദ്ധതി ഏറെനാളായി ഫയലിൽ ഉറങ്ങി. പിന്നീട് നാളുകൾക്കുശേഷം വ്യവസായ വകുപ്പിൻെറ നിയന്ത്രണത്തിലുള്ള കിൻഫ്രക്ക് ചുമതല നൽകി. കിൻഫ്ര ഏറ്റെടുത്തതിനുശേഷം തുടർനടപടികൾക്ക് ഒച്ചിഴയും വേഗമായിരുന്നു. സ്വകാര്യവ്യക്തികളിൽനിന്ന് സ്ഥലം ഏറ്റെടുക്കാൻ കഴിയാതെവന്നതും പദ്ധതിക്ക് തടസ്സമായി. ഇനിയും കുറച്ചുപേരുടെ സ്ഥലങ്ങൾകൂടി ഏറ്റെടുക്കാനുണ്ട്. ഇതുകൂടി എടുത്താലേ പദ്ധതി പൂർത്തിയാകുകയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.