തൊടുപുഴ: തൊടുപുഴ കിഴക്കേ അറ്റത്തെ . പ്രദേശത്തെ വെള്ളക്കെട്ടിനു പരിഹാരം കാണുന്നതിനാണ് കലുങ്ക് നിർമാണം ആരംഭിച്ചത്. കഴിഞ്ഞ 11ന് ആരംഭിച്ച നിർമാണം മെല്ലെപ്പോക്കിലാണെന്ന് പ്രാദേശത്തെ വ്യാപാരികളും യാത്രക്കാരും ചൂണ്ടിക്കാട്ടുന്നു. മാര്‍ക്കറ്റ് റോഡ്, തൊടുപുഴ- മങ്ങാട്ടുകവല റോഡ്, കുട്ടപ്പാസ് റോഡ് എന്നിവ സംഗമിക്കുന്ന സ്ഥലം കൂടിയാണ് ഇവിടം. പണി നടക്കുന്ന ഇവിടെ നിയന്ത്രണമുള്ളതിനാൽ ഗതാഗതക്കുരുക്കും രൂക്ഷമാണ്. മാത്രമല്ല ഈ ഭാഗത്തെ വ്യാപാരസ്ഥാപനങ്ങളിലേക്ക് ആളുകൾക്ക് കയറുന്നതിനടക്കം ബുദ്ധിമുട്ടും നേരിടുന്നു. അതേസമയം, ഏറെ തിരക്കുള്ള പ്രദേശമായതിനാൽ രാത്രിയാണ് നിർമാണം നടക്കുന്നതെന്നും പകൽ പ്രയാസകരമാണെന്നുമാണ് പി.ഡബ്ല്യു.ഡി അധികൃതർ പറയുന്നത്. രണ്ടാഴ്ചക്കുള്ളിൽ പണി പൂർത്തിയാകുമെന്നും ഇവർ ചൂണ്ടിക്കാട്ടി. പുതിയ ഡിപ്പോയിലേക്ക് കെ.എസ്.ആർ.ടി.സി ഉടനില്ല; ബദൽമാർഗം തേടി അധികൃതർ * പരാധീനതകളിൽ നട്ടം തിരിഞ്ഞ് താൽക്കാലിക സ്റ്റാൻഡ് LEAD തൊടുപുഴ: നഗരസഭയുടെ ലോറി സ്റ്റാൻഡിൽനിന്ന് താൽക്കാലിക ഡിപ്പോ ഒഴിവാകണമെന്ന കൗൺസിൽ തീരുമാനത്തിൻെറ പശ്ചാത്തലത്തിൽ ബദൽ മാർഗം തേടി കെ.എസ്.ആർ.ടി.സി. നേരത്തേ ഈ ആവശ്യമുന്നയിച്ച് നഗരസഭ കത്ത് നൽകിയിരുന്നെങ്കിലും വീണ്ടും ഡിപ്പോ ലോറി സ്റ്റാൻഡിൽ തന്നെ പ്രവർത്തിക്കുന്നതിന് സമയം നീട്ടി നൽകുകയായിരുന്നു. എന്നാൽ, വീണ്ടും മാർച്ച് 31ന് മുമ്പ് ഒഴിവാകണമെന്നാണ് നഗരസഭ നൽകിയിരിക്കുന്ന നിർദേശം. നഗരസഭയുടെ പല പുതിയ പദ്ധതികളും ആസൂത്രണം ചെയ്യുന്ന സാഹചര്യത്തിലാണ് സ്ഥലം ഒഴിയണമെന്ന ആവശ്യവുമായി കെ.എസ്.ആർ.ടി.സിക്ക് കത്ത് നൽകിയതെന്ന് നഗരസഭ ചെയർമാൻ സനീഷ് ജോർജ് പറഞ്ഞു. എന്നാൽ, നിർമാണം അവസാന ഘട്ടത്തിലിരിക്കുന്ന പുതിയ ഡിപ്പോയിലേക്ക് ഉടൻ മാറാൻ കഴിയുമോ എന്ന കാര്യം സംശയമാണെന്ന് ഡി.ടി.ഒ മനേഷ് പറഞ്ഞു. പുതിയ സ്റ്റാൻഡിൻെറ പണി 90 ശതമാനം പൂർത്തിയാക്കിയിട്ടുണ്ട്. കത്ത് ലഭിക്കുന്ന മുറക്ക് വിഷയം ചർച്ച ചെയ്യുമെന്നും ബദൽ സൗകര്യം വേണ്ടി വന്നാൽ ഒരുക്കുമെന്നും ഡി.ടി.ഒ പറഞ്ഞു. നഗരസഭയുടെ ലോറി സ്റ്റാൻഡിൽ പരാധീനതകളുടെ നടുവിൽ നട്ടം തിരിയുകയാണ് നിലവിൽ കെ.എസ്.ആർ.ടി.സി. പുതിയ ഡിപ്പോ നിർമാണം ആരംഭിച്ച സാഹചര്യത്തിൽ ഏഴു വർഷം മുമ്പാണ് ലോറി സ്റ്റാൻഡിൽ താൽക്കാലിക ഡിപ്പോ ആരംഭിച്ചത്. ഇപ്പോഴത്തെ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽനിന്ന് പുതിയ ഡിപ്പോ സമുച്ചയത്തിലേക്ക് സ്റ്റാൻഡ് മാറ്റും എന്ന് ഡയറക്ടർ ബോർഡ് അംഗവും ഡിപ്പോ അധികാരികളും പറയാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഇനിയും അടിസ്ഥാന സൗകര്യങ്ങളടക്കം ഒരുക്കാനുള്ളതിനാലാണ് ഡിപ്പോ തുറക്കൽ നീളുന്നത്. താൽക്കാലിക സ്റ്റാൻഡ് അറ്റകുറ്റപ്പണിയൊന്നും ഇല്ലാതെ കുണ്ടും കുഴിയുമായാണ് കിടക്കുന്നത്. മാത്രമല്ല രാത്രി എത്തുന്ന യാത്രക്കാർക്ക് വെളിച്ചമോ വിശ്രമിക്കാൻ സൗകര്യമോ ഡിപ്പോയിലില്ല. ജില്ലയിലെ പ്രധാന ഡിപ്പോയായ ഇവിടെ ബസുകൾക്ക് കടന്നുപോകാൻ പോലുമാകാത്ത സ്ഥിതിയാണിവിടെ. കുണ്ടും കുഴിയുമായി കിടക്കുന്ന പ്രവേശന കവാടത്തിലൂടെ ബസ് കയറാൻ യാത്രക്കാർ ഏറെ ബുദ്ധിമുട്ടാണ് സഹിക്കുന്നത്. പുതിയ ഡിപ്പോയിലേക്ക് കെ.എസ്.ആർ.ടി.സി മാറ്റണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകളുടെയും സാമൂഹിക പ്രവർത്തകരുടെയും നേതൃത്വത്തിൽ അടുത്തിടെ സമരമടക്കം സംഘടിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം ചേർന്ന കൗൺസിലിലാണ് ലോറി സ്റ്റാൻഡ് വിട്ടുനൽകണമെന്ന് തീരുമാനം കൈക്കൊണ്ടത്. ഈ സാഹചര്യത്തിലെങ്കിലും പുതിയ ഡിപ്പോ തുറന്നുനൽകാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെയും തൊടുപുഴ നിവാസികളുയെും ആഗ്രഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.