അടിമാലിയിൽ ആശങ്കപരത്തി കോവിഡ്

അടിമാലി: അടിമാലിയെ ആശങ്കയിലാക്കി കോവിഡ് കേസുകൾ കൂടുന്നു. തിങ്കളാഴ്ച രണ്ടിടങ്ങളിലായി നടത്തിയ ആൻറിജൻ പരിശോധനയിൽ രണ്ട്​ വയസ്സുകാരൻ ഉൾപ്പെടെ 23പേർക്ക്് കോവിഡ് സ്​ഥിരികരിച്ചു. ശനിയാഴ്ച 28പേർക്കും കോവിഡ് സ്​ഥിരീകരിച്ചു. വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറി​ൻെറ കവാടമാണ് അടിമാലി. മൂന്നാറിൽ എത്തുന്ന സഞ്ചാരികൾ കൂടുതൽ സമയം ചെലവിടുന്നതും താമസിക്കുന്നതിനും അടിമാലിയെയാണ് ഉപയോഗപ്പെടുത്തുന്നത്. ഒരു മാർഗനിർദേശങ്ങളും പാലിക്കാതെയാണ്​ സഞ്ചാരികളടക്കമുള്ളവർ എത്തുന്നത്​. ഇതും കോവിഡ്​ വർധനക്ക്​ കാരണമാകുന്നതായി ചൂണ്ടിക്കാട്ടുന്നു. ചിന്നപ്പാറ ആദിവാസി കോളനി, പഴമ്പിള്ളിച്ചാൽ, കാഞ്ഞിരവേലി എന്നിവിടങ്ങൾക്ക് പുറമെ അടിമാലി ടൗണിലും പരിസരപ്രദേശങ്ങളിലുമാണ് കോവിഡ് കേസുകൾ വർധിക്കുന്നത്. പരമാവധി അകലംപാലിച്ചും മാസ്​കുകൾ നിർബന്ധമാക്കിയും അനാവശ്യ യാത്രകൾ ഒഴിവാക്കിയും ജനങ്ങൾ കൂടുതൽ സഹകരിക്കണമെന്നാണ് പൊതുജനാരോഗ്യ വിഭാഗത്തി​ൻെറ ആവശ്യം. അടിമാലി ഫസ്​റ്റ്​ലൈൻ ട്രീറ്റ്​മൻെറ് സൻെററിൽ നിലവിൽ 80പേർ ചികിത്സയിലുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.