ചെറുതോണി: തകർന്നുകിടക്കുന്ന വാത്തിക്കുടി ഗ്രാമപഞ്ചായത്തിലെ തേക്കിൻതണ്ട്-പാറ സിറ്റി റോഡ് ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. നൂറുകണക്കിനാളുകൾ നിത്യേന സഞ്ചരിക്കുന്ന റോഡാണ് പൊട്ടിപ്പൊളിഞ്ഞ് കാൽനടപോലും ദുഷ്കരമായി കിടക്കുന്നത്. റോഡിൽ ഗർത്തങ്ങൾ രൂപപ്പെട്ടതിനാൽ വാഹനങ്ങൾ കടന്നുവരുമ്പോൾ അപകടത്തിൽപെടുന്നതും കേടുപാടുകൾ സംഭവിക്കുന്നതും നിത്യസംഭവമാണ്. പ്രദേശെത്ത ആളുകൾക്ക് രോഗം പിടിപെട്ടാൽ പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ രോഗികളെ എടുത്തുകൊണ്ട് പോകേണ്ട അവസ്ഥയാണുള്ളത്. മാറിമാറി വരുന്ന ജനപ്രതിനിധികൾ റോഡിനെ അവഗണിക്കുന്നതായാണ് പ്രദേശവാസികളുടെ ആരോപണം. കുറച്ചു നാൾ മുമ്പ് റോഡിൽ അശാസ്ത്രീയ രീതിയിൽ നിർമാണ പ്രവർത്തനങ്ങൾ നടത്തിയതുമൂലം റോഡിലൂടെയുള്ള ഗതാഗതം കൂടുതൽ ദുഷ്കരമായി മാറി. അടിയന്തരമായി റോഡ് ഗതാഗതയോഗ്യമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. TDL THEKKINTHANDU ROAD തകർന്നുകിടക്കുന്ന തേക്കിൻതണ്ട്- പാറ സിറ്റി റോഡ് യൂത്ത് കോൺഗ്രസ് മേഖല കൺവെൻഷൻ ചെറുതോണി: യൂത്ത് കോൺഗ്രസ് മണിയാറൻകുടി മേഖല കൺവെൻഷനും മെംബർഷിപ് വിതരണവും നടന്നു. ജില്ല പ്രസിഡൻറ് മുകേഷ് മോഹൻ ഉദ്ഘാടനം ചെയ്തു. അനിയന്ത്രിതമായി വർധിച്ചുകൊണ്ടിരിക്കുന്ന പെേട്രാൾ-ഡീസൽ വിലവർധനക്കെതിരെ യൂത്ത് കോൺഗ്രസിൻെറ നേതൃത്വത്തിൽ ഇരുചക്ര വാഹനം തള്ളി മണിയാറൻകുടി ടൗണിൽ പ്രകടനം നടത്തി. തുടർന്ന്, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കരിവാരിത്തേക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുെന്നന്ന് ആരോപിച്ച് മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എസ്. അരുൺ മെംബർഷിപ് വിതരണോദ്ഘാടനം നടത്തി. TDL YOUTH CON MANIYARANKUDY മണിയാറൻകുടി കമ്യൂണിറ്റി ഹാളിൽ നടന്ന കൺവെൻഷനും പ്രതിഷേധയോഗവും യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ് മുകേഷ് മോഹൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.