യൂത്ത് ലീഗ് ഭാരവാഹികള്‍

തൊടുപുഴ: മുസ്​ലിം യൂത്ത് ലീഗ് തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡൻറായി നിസാര്‍ പഴേരി (പ്രസി), കെ.എം. നിഷാദ് (ജന. സെക്ര), പി.എ. കബീര്‍ (ട്രഷ), പി.ഇ. നൗഷാദ്, കെ.എം. മുജീബ്, വി.എം. ജലീല്‍, ഫൈസല്‍ പള്ളിമുക്കില്‍, എം.എം. ഷമീര്‍ (വൈസ്​ പ്രസി), അജ്മല്‍ ഇല്ലിക്കല്‍, നസീര്‍ സി.കെ, ഷബീര്‍ എം.എ, അലി അസ്ഹര്‍ (ജോ. സെക്ര) എന്നിവരെ തെരഞ്ഞെടുത്തു. തൊടുപുഴ ലബ്ബാ സാഹിബ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന നിയോജകമണ്ഡലം കൗണ്‍സില്‍ യോഗം മുസ്​ലിംലീഗ് ജില്ല ജന. സെക്രട്ടറി പി.എം. അബ്ബാസ് മാസ്​റ്റര്‍ ഉദ്ഘാടനം ചെയ്തു. പി.എന്‍. നൗഷാദ് അധ്യക്ഷതവഹിച്ചു. ജില്ല സെക്രട്ടറി സലിം കൈപ്പാടം, യൂത്ത് ലീഗ് ജില്ല പ്രസിഡൻറ്​ ടി.കെ. നവാസ്, ജന. സെക്രട്ടറി സി.എം. അന്‍സാര്‍, എം.എസ്.എഫ് ജില്ല പ്രസിഡൻറ്​ കെ.എം. അജ്മല്‍ സംസാരിച്ചു. റിട്ടേണിങ്​ ഓഫിസര്‍ നൗഫല്‍ കാഞ്ഞാര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കേരള ആർട്ടിസ്​റ്റ്​ ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റി യോഗം കട്ടപ്പന: കേരള ആർട്ടിസ്​റ്റ്​ ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റി യോഗം കട്ടപ്പന ഓറഞ്ച് സെമിനാർ ഹാളിൽ നടന്നു. നഗരസഭ ചെയർപേഴ്സൻ ബീന ജോബി ഉദ്‌ഘാടനം ചെയ്തു. യോഗത്തിൽ പുതിയ ഭാരവാഹികളുടെ പ്രഖ്യാപനവും കലാകാരന്മാരെ ആദരിക്കലും നടന്നു. ജില്ല പ്രസിഡൻറ്​ ബിനോ കട്ടപ്പന അധ്യക്ഷതവഹിച്ചു. കലാഭവൻ മണി ഫൗണ്ടേഷൻ ഫോക്​ലോർ അവാർഡ് ജേതാവ് അജീഷ് തായില്യം, ജോർജുകുട്ടി കലാഭവൻ, ബേബി മുളവന, കെ.ആർ. ചന്ദ്ര, കെ. തങ്കച്ചൻ, ജോമോൻ വർഗീസ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. സംസ്ഥാന ജോയൻറ്​ സെക്രട്ടറിയും ജില്ല ചെയർമാനുമായ സിനോയ് ജോൺ മുഖ്യപ്രഭാഷണം നടത്തി. ജില്ല സെക്രട്ടറി ജോമോൻ വർഗീസ്, ഭാരവാഹികളായ ബിജോയ് സ്വരലയ, ജയരാജ് കട്ടപ്പന, സുധീഷ് അടിമാലി, ബിനില, ബിനു ഗ്രേസ്, ശ്യാമ സൂര്യലാൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.