തൊടുപുഴ: ജില്ലയിൽ സാന്ത്വന സ്പർശം പരാതി പരിഹാര അദാലത് ഫെബ്രുവരിയിൽ നടക്കും. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മന്ത്രിമാരുടെ നേതൃത്വത്തിൽ ബ്ലോക്ക് തലത്തിൽ പൊതുജനങ്ങളിൽനിന്ന് പരാതി നേരിട്ട് കേൾക്കുന്നതിനും സ്വീകരിക്കുന്നതിനുമായാണ് അദാലത് സംഘടിപ്പിക്കുന്നത്. ജില്ലയിൽ 15,16,18 തീയതികളിലാണ് അദാലത്. മന്ത്രി എം.എം. മണി, സി. രവീന്ദ്രനാഥ് എന്നിവർ പങ്കെടുക്കും. ഫെബ്രുവരി മൂന്ന് ഉച്ചക്ക് ഒരുമണി മുതൽ ഫെബ്രുവരി ഒമ്പത് രാത്രി എട്ടുമണിവരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള തീയതി. അപേക്ഷ ഓൺലൈനായോ അക്ഷയകേന്ദ്രങ്ങൾ വഴിയോ സമർപ്പിക്കാം. ഓൺലൈനായി പരാതി സമർപ്പിക്കാൻ കഴിയാത്താവർക്ക് നേരിട്ട് അദാലത്തിൽ പങ്കെടുത്ത് മന്ത്രിമാർക്ക് മുന്നിൽ പരാതി നൽകാം. ജില്ലയിലെ വിദൂര ആദിവാസി മേഖലകളിൽ സേവനം നൽകുന്ന അക്ഷയകേന്ദ്രങ്ങൾ യഥാസമയം അേപക്ഷ സമർപ്പിക്കാൻ ആദിവാസി വിഭാഗത്തിലുള്ളവരെ സഹായിക്കുന്നതിനായി പ്രത്യേക ശ്രമം നടത്തണമെന്നും കലക്ടർമാർ ഇത് ഏകോപിപ്പിക്കണമെന്നും നിർദേശമുണ്ട്. അദാലത്തിൽ നേരിട്ട് ലഭിക്കുന്ന പരാതികൾ ഓൺലൈനായി എൻട്രി ചെയ്യിച്ച് ഏഴുദിവസത്തിനകം പരിഹരിക്കുന്ന തരത്തിലാണ് സജ്ജീകരണങ്ങൾ ഒരുക്കുന്നത്. സൂക്ഷിക്കണം; വണ്ണപ്പുറം-ചേലച്ചുവട് റൂട്ട് വണ്ണപ്പുറം: വണ്ണപ്പുറം-ചേലച്ചുവട് റൂട്ടിൽ അപകടങ്ങൾ പതിവാകുന്നു. ആലപ്പുഴ മധുര സംസ്ഥാന പാതയുടെ ഭാഗമായ ഈ റൂട്ടിൽ ഭൂരിഭാഗവും കൊടും വളവുകളും കുത്തനെയുള്ള ഇറക്കവുമാണ്. കഴിഞ്ഞദിവസം ഈ റൂട്ടിൽ കള്ളിപ്പാറയിൽ കാർ കത്തിനശിച്ചു. ഇവിടേക്ക് ഫയർഫോഴ്സ് വാഹനം എത്തിച്ചേരാൻ വളരെ ബുദ്ധിമുട്ടി. കുത്തനെയുള്ള കയറ്റം ആയതിനാൽ ഫയർഫോഴ്സ് വാഹനം നാട്ടുകാരുടെ സഹായത്തോടെയാണ് അപകടസ്ഥലത്ത് എത്തിയത്. അപകടങ്ങളും മറ്റും ഉണ്ടായാൽ റോഡിൻെറ അപാകത മൂലം രക്ഷാപ്രവർത്തനവും വൈകുകയാണ്. കുത്തനെയുള്ള വളവുകളിൽ റോഡിലേക്ക് തള്ളിനിൽക്കുന്ന പാറക്കല്ലുകളും അപകടസാധ്യത വർധിപ്പിക്കുന്നു. ഏതാനും നാളുകൾക്ക് മുമ്പ് മുണ്ടന്മുടി പുരയിടം സിറ്റിയിൽ റോഡിലേക്ക് തള്ളിനിൽക്കുന്ന പാറക്കല്ലുകൾക്ക് സമീപം അച്ഛനും മകനും സഞ്ചരിച്ചിരുന്ന സ്കൂട്ടറും അപകടത്തിൽപ്പെട്ടിരുന്നു. റോഡിൽ പലയിടത്തും സംരക്ഷണ ഭിത്തികളുമില്ല. വാഹനം അൽപം നിയന്ത്രണംവിട്ടാൽ വൻ താഴ്ചയിലേക്ക് പതിക്കുന്ന സാഹചര്യമാണ്. വളവുകളിൽ അപകടം സൂചിപ്പിച്ചുകൊണ്ടുള്ള ഒരു ദിശ ബോർഡുകളോ മുന്നറിയിപ്പ് ബോർഡുകളോ ഇല്ലാത്തത് അപകടസാധ്യത വർധിപ്പിക്കുന്നുണ്ട്. എതിർ ദിശയിൽനിന്ന് വരുന്ന വാഹനങ്ങൾക്ക് സൈഡ് കൊടുക്കുമ്പോൾ റോഡിന് പലയിടങ്ങളിലും സംരക്ഷണ ഭിത്തിയില്ലാത്തതുമൂലം അപകടങ്ങൾ പതിവാണ്. ഹെയർപിൻ വളവുകൾ നിരവധിയുള്ള ഇവിടെ പരിചയമില്ലാത്ത ഡ്രൈവർമാർക്ക് അപകടക്കെണിയാണ്. അപകടാവസ്ഥ ചൂണ്ടിക്കാട്ടി ഇവിടെ സംരക്ഷണ ഭിത്തി സ്ഥാപിക്കണം എന്നാവശ്യപ്പെട്ട് ഇവിടത്തെ വീട്ടുകാർ ഒപ്പിട്ട പരാതി അധികാരികൾക്ക് നൽകിയിരുന്നു. ക്രാഷ് ബാർ സ്ഥാപിച്ചെങ്കിലും അപകടങ്ങൾ തടയാൻ ഇത് ഗുണംചെയ്യുന്നില്ല. തൊടുപുഴ മേഖലയിൽനിന്ന് ജില്ല ആസ്ഥാനത്ത് എത്തിച്ചേരാനുള്ള എളുപ്പമാർഗം കൂടിയാണ് ഈ റോഡ്. ഹൈവേയിലൂടെ ചെറുതോണി, വണ്ണപ്പുറം, മുവാറ്റുപുഴ വഴി നെടുമ്പാശ്ശേരിയിൽ എത്തുവാൻ രണ്ടുമണിക്കൂർ മതിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.