കാന്തല്ലൂർ: കനത്ത മഴയിലും മഞ്ഞിലും കാന്തല്ലൂരിൽ ശീതകാല പച്ചക്കറി വിളകൾക്ക് വ്യാപക നാശം. കാരറ്റും കാബേജുമാണ് കൂടുതലായി ചീഞ്ഞുനശിച്ചത്. രണ്ടുമാസമായി കാന്തല്ലൂർ, മറയൂർ മേഖലയിൽ കനത്ത മഴയും മഞ്ഞുമായിരുന്നു. നാലിലൊന്ന് വിളവുപോലും ഇത്തവണ കർഷകന് ലഭിക്കുകയില്ല. മൂന്നുമാസം മുമ്പാണ് വിത്ത് വിതച്ചത്. ഹോർട്ടികോർപ് പച്ചക്കറി സംഭരിച്ചിട്ട് ആഴ്ചകളായി. നശിക്കാതെ ബാക്കിവന്ന വിളകൾ ഇപ്പോൾ ഇടനിലക്കാർക്ക് കുറഞ്ഞ വിലയ്ക്ക് വിൽക്കുകയാണ് കർഷകർ. പലരും സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽനിന്ന് വായ്പകൾ എടുത്താണ് കൃഷിയിറക്കിയത്. വായ്പ എങ്ങനെ പലിശസഹിതം തിരിച്ചടക്കുമെന്ന ആശങ്കയിലാണ് കർഷകർ. അപേക്ഷ ക്ഷണിച്ചു തൊടുപുഴ: കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്‌മൻെറ്-സിവിൽ സർവിസ് അക്കാദമിയിൽ സിവിൽ സർവിസ് പ്രിലിമിനറി പരിശീലനത്തിൻെറ ക്രാഷ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. അംഗീകൃത യോഗ്യത ബിരുദം. കേരളത്തിലെ സംഘടിത അസംഘടിത മേഖലകളിൽ ജോലിചെയ്യുന്ന തൊഴിലാളികളുടെ ആശ്രിതരാണ് (മക്കൾ/ഭാര്യ/ഭർത്താവ്/അവിവാഹിതരായ സഹോദരൻ/സഹോദരി) അപേക്ഷ സമർപ്പിക്കേണ്ടത്. നിശ്ചിത മാതൃകയിലുള്ള അപേക്ഷഫോറത്തിനും മറ്റ് വിവരങ്ങൾക്കും www.kile.kerala.gov.in വെബ്‌സൈറ്റ് സന്ദർശിക്കുക. അപേക്ഷ ജനുവരി 30ന് വൈകീട്ട് അഞ്ചിന് മുമ്പ് kilecivilservice@gmail.com ഇ-മെയിൽ വഴി സമർപ്പിക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.