തൊടുപുഴ: കർഷകേദ്രാഹ നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രീയ കിസാൻ മഹാസംഘ് ആഭിമുഖ്യത്തിൽ അഡ്വ. ബിനോയ് തോമസ് നേതൃത്വം നൽകുന്ന സംസ്ഥാന ട്രാക്ടർ ജാഥക്ക് തൊടുപുഴ കർഷക പ്രക്ഷോഭ ഐക്യദാർഢ്യ കേന്ദ്രത്തിൽ സ്വീകരണം നൽകി. ജനുവരി 15ന് വെള്ളരിക്കുണ്ടിൽ നിന്നാരംഭിച്ച ജാഥ 26ന് തിരുവനന്തപുരത്തെത്തി അദാനി പോർട്ട് ഉപരോധിക്കും. സമ്മേളനത്തിൽ കർഷക പ്രക്ഷോഭ ഐക്യദാർഢ്യ സമിതി ജനറൽ കൺവീനർ എൻ. വിനോദ്കുമാർ അധ്യക്ഷതവഹിച്ചു. വൈസ് ക്യാപ്റ്റൻ എൻ.ജെ. ചാക്കോ, ജോസഫ് വടക്കേക്കര, ജോയി മലമേൽ, അപ്പച്ചൻ ഇരുവേലിൽ, കെ.ടി. വർക്കി, ഐക്യദാർഢ്യ സമിതി വൈസ് ചെയർമാൻ ടി.ജെ. പീറ്റർ, രാജു സേവ്യർ, കെ.ടി. വർക്കി, ജയിംസ് കോലാനി തുടങ്ങിയവർ സംസാരിച്ചു. TDL RASHTREEYA KISAN SANG സംസ്ഥാന ട്രാക്ടർ ജാഥക്ക് തൊടുപുഴ കർഷകസമര ഐക്യദാർഢ്യ കേന്ദ്രത്തിൽ നൽകിയ സ്വീകരണത്തിന് നന്ദിപറഞ്ഞ് ജാഥ ക്യാപ്റ്റൻ അഡ്വ. ബിനോയി തോമസ് സംസാരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.