ബന്ധുവിനെ വെട്ടിപ്പരിക്കേൽപിച്ച യുവാവ് അറസ്​റ്റിൽ

കുമളി: മദ്യലഹരിക്കിടെ ഉണ്ടായ വഴക്കിനെ തുടർന്ന് യുവാവ് ബന്ധുവിനെ വെട്ടിപ്പരിക്കേൽപിച്ചു. ആനവിലാസം ചേലച്ചുവട് ഭാഗത്ത് ചെമ്പകശ്ശേരിയിൽ കുഞ്ഞുമോനാണ്​ (57) മുഖത്ത് വെട്ടേറ്റത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞുമോ​ൻെറ സഹോദരിയുടെ മകൻ കട്ടപ്പുറം വീട്ടിൽ സാബിനെ (24) കുമളി പൊലീസ് അറസ്​റ്റ്​ ചെയ്തു. മദ്യലഹരിയിൽ പതിവായി അക്രമസംഭവങ്ങൾ ഉണ്ടാക്കുന്ന ആളാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. തുടർന്ന് ഒളിവിലായിരുന്ന പ്രതിയെ എസ്.ഐ പ്രശാന്ത് വി.നായരും സംഘവുമാണ് അറസ്​റ്റ്​ ചെയ്തത്. ശനിയാഴ്​ച കോടതിയിൽ ഹാജരാക്കും. ചിത്രം: TDL Prathi Sabin - ബന്ധുവിനെ വെട്ടിപ്പരിക്കേൽപിച്ച കേസിൽ കുമളി പൊലീസി​ൻെറ പിടിയിലായ പ്രതി സാബിൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.