തൊടുപുഴ: ജില്ലയില്‍ ഏലകൃഷി ഉപേക്ഷിച്ച് മറ്റു കൃഷിയിലേക്ക് മാറിയ കര്‍ഷകരുടെ ഭൂമിക്ക് പട്ടയം അനുവദിക്കണമെന്ന് റോഷി അഗസ്റ്റിൻ എം.എൽ.എ നിയമസഭയില്‍ ആവശ്യപ്പെട്ടു. ധനവിനിയോഗ ബില്ലിൻെറ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ടാണ് ഇക്കാര്യം പറഞ്ഞത്. ജില്ലയിലെ സി.എച്ച്.ആര്‍ മേഖലയില്‍ ഉള്‍പ്പെടെ വിവിധ പ്രദേശങ്ങളില്‍ 01-01-1977ന് മുമ്പ് ഏലംകൃഷി ഉപേക്ഷിച്ചിട്ടും ലാൻഡ് രജിസ്റ്ററില്‍ ഏലം എന്ന് രേഖപ്പെടുത്തിയത് തിരുത്താത്തതാണ് പട്ടയം ലഭിക്കാന്‍ തടസ്സമായിട്ടുള്ളത്. കന്യാസ്ത്രീ മഠങ്ങളെ റേഷന്‍ സംവിധാനത്തില്‍ ഉള്‍പ്പെടുത്താൻ നടപടി സ്വീകരിക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു. വൈദ്യുതി മുടങ്ങും ആലക്കോട്: 11കെ.വി വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ആലക്കോട് സെക്ഷൻ പരിധിയിൽപെട്ട ആനക്കയം, തലയനാട്, കുട്ടപ്പൻ കവല എന്നീ പ്രദേശങ്ങളിൽ ശനിയാഴ്ച രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ചുവരെ പൂർണമായും വൈദ്യുതി മുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.