വീട് കുത്തിത്തുറന്ന്​​ പണവും സ്വർണവും കവർന്നു

മൂന്നാർ: കന്നിമല ലോയർ ഡിവിഷനിലെ തൊഴിലാളിയുടെ വീട്ടിൽ നിന്ന്​ 50,000 രൂപയയും സ്വർണാഭരണങ്ങളും കവർന്നു. വിജയകുമാർ- കവിത ദമ്പതികളുടെ വീട് കുത്തിത്തുറന്നാണ്​ മോഷണം നടന്നത്. മൂന്നാർ ടൗണിലെ കൂലിപ്പണിക്കാരനാണ് വിജയകുമാർ. ഭാര്യ തോട്ടം തൊഴിലാളിയാണ്. ഇരുവരും രാവിലെ ജോലിക്കുപോയി. ഉച്ചക്ക് ഭക്ഷണം കഴിക്കുന്നതിനായി കവിത വീട്ടിലെത്തിയപ്പോൾ പൂട്ട് പൊളിച്ചനിലയിൽ കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിൽ പൂജാമുറിയിൽ സൂക്ഷിച്ച 50,000 രൂപയും അലമാരിയിൽ സൂക്ഷിച്ച സ്വർണാഭരണങ്ങളും നഷ്​ടപ്പെട്ടതായി കണ്ടെത്തുകയായിരുന്നു. മൂന്നാർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വനിത സംഗമവും ത്രിതലപഞ്ചായത്ത്​ അംഗങ്ങൾക്ക് സ്വീകരണവും ഇടുക്കി: മഹിള കോൺഗ്രസ് ജില്ല കമ്മിറ്റി നേതൃത്വത്തിൽ വനിത സംഗമവും ത്രിതല പഞ്ചായത്ത്​ അംഗങ്ങൾക്ക് സ്വീകരണവും നൽകി. ജില്ല പ്രസിഡൻറ്​ ഇന്ദു സുധാകര​ൻെറ അധ്യക്ഷതയിൽ ചേർന്ന പരിപാടി സംസ്ഥാന അധ്യക്ഷ ലതിക സുഭാഷ് ഉദ്​ഘാടനം ചെയ്തു. കെ.പി.സി.സി അംഗം എ.പി. ഉസ്മാൻ, ഡി.സി.സി വൈസ് പ്രസിഡൻറ്​ ജോയി വെട്ടിക്കുഴി, കട്ടപ്പന നഗരസഭ ചെയർപേഴ്സൻ ബീന ജോബി, ലീലമ്മ ജോസ്, നിഷ സോമൻ, ആൻസി തോമസ്, ശശികല രാജു, ഷൈബി ജിജി, മിനി പ്രിൻസ്, ആൻസി ജയിംസ് തുടങ്ങിയവർ സംസാരിച്ചു. ചിത്രം: TDL Mahila Congress ഇടുക്കി ഡി.സി.സി ഓഫിസിൽ നടന്ന വനിത സംഗമം മഹിള കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ലതിക സുഭാഷ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.