മുതലക്കോടം സെൻറ്​ ജോർജിൽ 'ടീച്ചറമ്മത്തണൽ'

മുതലക്കോടം സൻെറ്​ ജോർജിൽ 'ടീച്ചറമ്മത്തണൽ' മുതലക്കോടം: സുഗതകുമാരി ടീച്ചറുടെ ജന്മദിനമായിരുന്ന ഇന്നലെ ​ മുതലക്കോടം സൻെറ്​ ജോർജ്​ ഹൈസ്​കൂളിൽ സ്​റ്റുഡൻറ്​​ പൊലീസ്​ കാഡറ്റ്​ പദ്ധതിയുടെയും മറ്റു വിവിധ ക്ലബുകളുടെയും ആഭിമുഖ്യത്തിൽ അനുസ്​മരണവും 'ടീച്ചറമ്മത്തണൽ' എന്ന പേരിൽ വൃക്ഷ​െത്തെ നടീലും നടത്തി. തൊടുപുഴ എസ്​.ഐ എ.ആർ. കൃഷ്​ണൻ നായർ മുഖ്യാതിഥിയായി. ഹെഡ്​മിസ്​ട്രസ്​ സി. സാൻറി ജോസഫ്​, കമ്യൂണിറ്റി പൊലീസ്​ ഓഫിസർമാരായ ജിബിൻ മാത്യു, ജോബിൻസ്​ സി. മാത്യു, ഓഫിസർമാരായ പി.എം. സുനിൽ, സിയാദ്​ എന്നിവർ സംസാരിച്ചു. ജൂനിയർ റെഡ്​ക്രോസ്​ കോഓഡിനേറ്റർ അമ്പിളി തോമസ്​ അനുസ്​മരണ പ്രഭാഷണം നടത്തി. ചിത്രം: TDL Muthalakkodam School മുതലക്കോടം സൻെറ്​ ജോർജ്​ ഹൈസ്​കൂളിൽ 'ടീച്ചറമ്മത്തണൽ' പേരിൽ വൃക്ഷത്തൈ നടുന്നു സ്​കോൾ-കേരള: പ്ലസ്​ വൺ പ്രവേശനത്തിന് വീണ്ടും അവസരം ​െതാടുപുഴ: സ്​കോൾ-കേരള മുഖേന 2020-2022 ബാച്ചിലേക്കുള്ള ഒന്നാംവർഷ ഹയർ സെക്കൻഡറി കോഴ്സുകൾക്ക് (ഓപൺ, റെഗുലർ, ൈപ്രവറ്റ്, സ്​പെഷൽ കാറ്റഗറി പാർട്ട് 3) പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർക്ക് 25 മുതൽ 30വരെ സ്​കോൾ കേരളയുടെ ബന്ധപ്പെട്ട ജില്ല ഓഫിസുകൾ വഴി രജിസ്​റ്റർ ചെയ്യുന്നതിന് പ്രത്യേക ക്രമീകരണം ഏർപ്പെടുത്തി. പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ നിർദിഷ്​ട എല്ലാ രേഖകളും സഹിതം ബന്ധപ്പെട്ട ജില്ല ഓഫിസുകളെ സമീപിക്കണമെന്നും ഈ വർഷം ഇനിയൊരു അവസരം ഉണ്ടായിരിക്കില്ലെന്നും വൈസ്​ ചെയർമാൻ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.